Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]
ഉമ്മി പെറ്റതാണെങ്കിലും തന്റെ ഉമ്മി ശേബയും അവളെ, കരയുമ്പോൾ പാൽ വറ്റിയ മുലകൾ കുടിപ്പിക്കുന്നത് താൻ കണ്ടിട്ടുണ്ട്.
അഗമ്യഗമനം എന്ന പാപ ബന്ധം ഒരിക്കലും തങ്ങൾക്കിടയിൽ വേണ്ട, എന്നല്ലാം സ്വന്തം മനസ്സിനെ ഒരു പാട് തവണ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. "
കൊട്ടാരത്തിലേക്ക് പ്രവേശിച്ച ഗാസി ആദ്യം ചുറ്റിലും തിരഞ്ഞത് ബുദൂറിനെ തന്നെയാണ്. അവളെ മുറ്റത്തോ പൂമുഖത്തോ കണ്ടില്ല.
ചെറിയ നിരാശ തോന്നിയെങ്കിലും പുറത്ത് കാണിക്കാതെ കുതിരപ്പുറത്ത് നിന്നിറങ്ങി ജീനി പരിചാരകനെ ഏൽപിച്ച് സിൽസിലയുടെ കുഞ്ചിരോമങ്ങൾ ഉള്ള കഴുത്തിൽ ഒന്ന് ഉഴിഞ്ഞ് അതിന്റെ മുഖത്തേക്ക് കവിൾ ചേർത്തു. തന്റെ യജമാനന്റെ സ്നേഹത്തിന് പകരമായി സിൽസില, ഗാസിയുടെ തലയിൽ മൂക്ക് കൊണ്ടൊന്നുരച്ച് പരിചാരകന്റെ കൂടെ ലയത്തിലേക്ക് നടന്നു.
ഗാസി,
പൂമുഖ വാതിൽക്കൽ തന്നെ നോക്കി നിന്ന രണ്ട് ഉമ്മിമാരെയും ആലിംഗനം ചെയ്ത് നേരെ അകത്തേക്ക് നടന്നു.
പിന്നെ ശയനമുറിയിൽ വിശ്രമിക്കുന്ന പിതാവിനെ കണ്ട് കാര്യങ്ങൾ ഉണർത്തിച്ച് നേരെ കുളിക്കാൻ പോയി.
അകത്തും ബുദൂറിനെ കാണാത്തത് അവനെ അൽപം സങ്കടത്തോടെ ആശ്ചര്യപ്പെടുത്തിയെങ്കിലും.... അവൻ അവളെ കുറിച്ച് ഒന്നും ചോദിച്ചില്ല.
അവൻ വന്ന് ഇത്ര നേരമായിട്ടും ബുദൂറിനെ അന്വേഷിക്കാത്തത് ഉമ്മിമാർ രണ്ട് പേരെയും ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത് ...
കുളി കഴിഞ്ഞ് ഉടയാടകൾ മാറി വന്ന അവൻ തീൻമേശയിലേക്കിരുന്നു പരിഭവം പോലെ പറഞ്ഞു.
" വഴിയിലൊന്നും നല്ല ഭക്ഷണമില്ലായിരുന്നു... വിശക്കുന്നു...ഉമ്മീ...
യാത്രാവിശേഷങ്ങൾ ഭക്ഷണം കഴിച്ച് പറയാം."
ശേബയും ഇഷ്താരയും മുഖത്തോട് മുഖം നോക്കി അമ്പരന്നു... ബുദൂറില്ലാതെ ഇവൻ തീൻമേശയിലിരുന്നു ഭക്ഷണം ആവശ്യപ്പെടുന്നത് ആദ്യമാണ്.... ഏഴ് ദിവസം കൊണ്ട് ഒരാൾ ഇങ്ങനെ മാറുമോ?
പക്ഷേ ഗാസിയുടെ
💬 Comments
View all comments