Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]
തോന്നിയ ഹാറൂൺ കൈയ്യിലെ ചഷകത്തിൽ നിന്ന് ഒരിറക്ക് വീഞ്ഞ് കുടിച്ച് തന്റെ മുന്നിലെ മണൽ ഘടികാരം ഒരു ചെറു അമർഷത്തോടെ ഒന്ന് രണ്ട് തിരി തിരിച്ച് തന്റെ അക്ഷമ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു...
അപ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിലെ മേഘത്തിൽ അന്തി ചോപ്പ് മാഞ്ഞ് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ....
ഹിർക്കലിന്റെ
കൊട്ടാരത്തിലാകെ,
കല്യാണരാവിന്റെ ആഘോഷങ്ങളും ഉൽസവത്തിമർപ്പുമാണ്.
ബുദൂർ... തോഴിമാർക്ക് മധ്യേ അവരുടെ ദ്വയാർത്ഥ തമാശകളിൽ വെറുതെ പുഞ്ചിരിച്ച് മനസ്സിന്റെ കോണിലെവിടെയോ ഒളിപ്പിച്ച ,.....തന്റെ സ്വപ്നമായി മാത്രം അവശേഷിച്ച , ആഗ്രഹത്തിന്റെ ഓർമകൾ താലോലിക്കുകയായിരുന്നു.
ഹാറൂൺ വീരശൂര പരാക്രമിയായിരിക്കാം സുന്ദരനായിരിക്കാം....
അയാളുടെ റാണിയാവുന്നത് ഏതൊരു മനുഷ്യ സ്ത്രീക്കും കിട്ടാവുന്നതിന്റെ പരമാവധി ഭാഗ്യം തന്നെ...
പക്ഷേ, തന്റെ മനസ്സും ശരീരവും ആഗ്രഹിച്ചത് നിഷിദ്ധമായ ഒരു സംഗതി ആയതു കൊണ്ടും, രാജകുടുംബത്തിന്റെ ഔന്നത്യം നിലനിർത്താൻ താനും ബാധകയല്ലേ എന്ന ഉത്തമ ബോധ്യവുമാണ് ഈ വിവാഹത്തിന് സമ്മതിക്കാൻ തന്നെ പ്രേരിപ്പിച്ചത്.
ഹിർക്കലിന്റെ പുത്രൻ
ഹുമയൂൺ ഗാസിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ബുദൂറിനെ, ഹിർക്കലിന്റെ രണ്ടാം പത്നിയായ ഇഷ്താര പ്രസവിക്കുന്നത്.
ഹിർക്കലിന്റെ ആദ്യ പത്നിയും റാണിയുമായിരുന്ന ശേബാ ബിദൂയിൻ തന്നെയാണ് ചക്രവർത്തിയെ കൊണ്ട് ഇഷ്താരയെ കല്യാണം കഴിപ്പിച്ചത്.
ഒരു വലിയ സംഘം സൈന്യത്തെ റാസ ബഘേരിയുടെ നേതൃത്വത്തിൽ
കാബൂൾ പിടിച്ചെടുക്കാൻ അയച്ച സമയമായിരുന്നു അത്.
കപ്പം കൊടുത്ത് കീഴടങ്ങുകയാണെങ്കിൽ രക്തചൊരിച്ചിൽ ഒഴിവാക്കണം എന്ന് ഹിർക്കലിന്റെ കൽപനയുണ്ട്.
യുദ്ധത്തിൽ പിതാവും സഹോദരങ്ങളും വധിക്കപ്പെട്ട്... അനാഥയായ ഇഷ്താരയെ ബന്ദിയാക്കി, സേനാനായകൻ റാസ ബഘേരി കൊട്ടരത്തിൽ പിടിച്ച് കൊണ്ട് വന്നു.
കരഞ്ഞു കരുവാളിച്ച് പഴം തുണി പോലെ തളർന്നു വീണിരുന്ന അവളെ ദർബാറിലേക്ക് വലിച്ചിഴച്ചാണ് റാസ
💬 Comments
View all comments