Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]
ബഘേരി കൊണ്ട് വന്നിട്ടത്.
കാബൂളിയൻ രാജവംശത്തിലെ അവശേഷിക്കുന്ന ഏക തരി.
വധിക്കണോ വേണ്ടയോ എന്ന് ചക്രവർത്തി ഹിർക്കലിന് തീരുമാനിക്കാം.
ഇഷ്താര മുഖമൊന്നുയർത്തി നോക്കിയപ്പോൾ കണ്ടത് സിംഹാസനത്തിലിരിക്കുന്ന ഹിർക്കലിനെയും, വലത് സമീപത്ത് അത് പോലെ മറ്റൊരു സിംഹാസനത്തിലിരിക്കുന്ന ശേബയെയുമാണ്....
പേർഷ്യൻ ചക്രവർത്തി തന്റെ ഭാര്യക്ക് ഭരണ കാര്യങ്ങളിൽ അതിയായ പ്രാധാന്യം നൽകിയിരുന്നു.
തന്റെ കുടുംബത്തിന്റെ
സമൂലനാശത്തിന് കാരണക്കാരനായ ഹിർക്കലിനെ കണ്ടതും ഇഷ്താര ദേഷ്യം കൊണ്ട് ചുവന്നു വിറച്ചു...
എവിടെ നിന്നോ വന്ന ശക്തിയിൽ അവൾ പിടഞ്ഞെഴുന്നേറ്റ് നിന്ന് സുൽത്താനെ നോക്കി ചീറി.
"രക്തപ്പുഴയൊഴുക്കി ശിരസ്സില്ലാത്ത കബന്ധങ്ങൾ കുന്നുകൂട്ടി.... നിങ്ങൾ വിശാലമാക്കുന്ന പേർഷ്യാ സാമ്രാജ്യത്തിൽ നിങ്ങൾക്ക് അവസാന ഉറക്കമുറങ്ങാൻ ആറടി മണ്ണില്ലാത്തത് കൊണ്ടാവുമല്ലോ... അല്ലേ.. നിങ്ങൾ കാബൂളു കൂടെ പിടിച്ചെടുത്തത്....
അങ്ങയ്ക്ക് മനസ്സും മനസ്സാക്ഷിയും ഉണ്ടോ എന്നറിയില്ല. .....
സ്വന്തം കൺമുന്നിൽ പിതാവും സഹോദരങ്ങളും ബന്ധുക്കളും തലയറ്റും കുത്തേറ്റും പിടഞ് മരിക്കുന്നത് കാണാൻ ഇട വന്നൊരു പെൺകുട്ടി, ചങ്ക് പൊട്ടി ശപിച്ചാൽ തകർന്ന് തരിപ്പണമാകുന്ന ഉറപ്പേ നിങ്ങൾ ആണുങ്ങൾ ഉണ്ടാക്കുന്ന സിംഹാസനങ്ങൾക്കുള്ളൂ.....
പിറന്ന് വീഴുന്ന പെൺകുട്ടികൾക്ക് സംരക്ഷണം നൽകാനും വിവാഹപ്രായമായാൽ... അവരുടെ കൈ പിടിച്ചു കൊടുക്കാനും വീട്ടിലുള്ള പുരുഷൻമാരെ സംരക്ഷിക്കുന്നവരാകണം തന്റെ രാജാവ് എന്ന ഓരോ പെൺ പ്രജകകളുടെയും,സ്വപ്നത്തിന് മീതെയാണ് താങ്കളുടെ യുദ്ധങ്ങൾ മരണമണിയടിച്ചത് "
സുൽത്താനെ അവമതിച്ച് കൊണ്ടുള്ള, ഇഷ്താരയുടെ വാക്കുകൾ ശേബയുടെ കണ്ണുകളിൽ ദേഷ്യത്തിന്റെ ചുവപ്പ് പടർത്തി...
തികഞ്ഞ അഭ്യാസി കൂടിയായ ശേബയുടെ കൈകൾ അവളുടെ എളിയിലുള്ള സ്വർണ്ണം പതിച്ച ഉറയിലുള്ള "കുൻജാര " യിൽ പിടിമുറുക്കി വിറച്ചു.(അറ്റം കൂർത്ത് നേർത്ത് അൽപം വളഞ്ഞ ഒരടി നീളമുള്ള
💬 Comments
View all comments