Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]
ആകാശത്തേരിറങ്ങി വന്ന് ഒരു സുന്ദരരാജകുമാരൻ തന്നെ കൊണ്ട് പറന്ന് പോകുന്ന സ്വപ്നം ചിലപ്പോഴൊക്കെ അവൾ കാണാറുണ്ട്... ആ രാജകുമാരനെ ഗാസിയായി സങ്കൽപിച്ച് ദിവാസ്വപ്നങ്ങൾ നെയ്ത് കൂട്ടാൻ ബുദൂറിന് വലിയ ഇഷ്ടമാണ്
വേഗത്തിലോടുന്ന അറബി ക്കുതിരയിൽ ചാടിക്കയറി പൊടിപറത്തി പോകുന്ന,
ഓടുന്ന കുതിരയിൽ ഇരുന്ന് ലക്ഷ്യസ്ഥാനത്തേക്ക് ആയുധങ്ങൾ തറയ്ക്കുന്ന,
ലോക പ്രശസ്ത മല്ലൻമാരെ പോർക്കളത്തിൽ മലർത്തിയടിക്കുന്ന,
ഇമ്പമേറും സ്വരത്തിൽ പുല്ലാങ്കുഴൽ വായിക്കുന്ന,
ഗ്രീക്ക് ദേവൻമാരുടെ അഴകുള്ള,
ഗാസിയെ വെല്ലുന്ന ഒരു നായകനെയും, ഇന്നേവരേ കേട്ട ഒരു കഥയിലും യഥാർഥത്തിൽ അവൾ കണ്ടിട്ടേ ഇല്ലാലായിരുന്നു.
കാലചക്രത്തിന് വേഗത വളരെ കൂടുതലാണ്. നമ്മുടെ നാട്ടിലെ വർഷവും, വസന്തവും ചിങ്ങവും കന്നിയും ,തിരുവാതിരയും ചിത്തിര മഴയും
എല്ലായിടത്തും തത്തിക്കളിച്ചു മതിയാകും മുമ്പേ സുഗന്ധം പരത്തുന്ന ഒരു മന്ദമാരുതനിൽ ഒഴുകിപ്പോയി മറയുന്ന വേഗം, എല്ലാ നാട്ടിലും ഉണ്ട്.
.ബുദുർ മധുരപ്പതിനേഴിന്റെ പടിവാതിൽ കടന്നിരിക്കുന്നു.
ഗാസിയുടെ സാമീപ്യം അവളെ തരളിതയാക്കാനും, കൈയ്യിലോ തോളിലോ അവൻ വെറുതേ കൈവച്ചാൽ പോലും ശരീരം രോമാഞ്ചത്തിൽ തുടിക്കാനും തുടങ്ങിയിരിക്കുന്നു.
ഗാസിയെ കാണുമ്പോഴെല്ലാമുള്ള അവളുടെ പ്രത്യേകലജ്ജയും കടക്കണ്ണ് കൊണ്ടുള്ള നോട്ടവും എല്ലാം ഗാസിയിൽ ചെറു അസ്വസ്ഥത പരത്തി തുടങ്ങി.
ബുദൂർ സുന്ദരിമാരിലെ സുന്ദരിയാണ്... ആരും കൊതിച്ചു പോകുന്ന സൗരഭമുള്ളവൾ, ആങ്ങള എന്ന നിലയിലല്ലാതെ വല്ല ചിന്തകളും അവളുടെ മനസ്സിലുണ്ടോ?
ഈയിടെയുള്ള അവളുടെ നോട്ടത്തിന് പ്രണയാർദ്രയായ കാമുകിയുടെ ഭാവമുണ്ടോ?
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് പതിവായി തനിക്ക് നൽകുന്ന മുത്തം കവിളിൽ നിന്ന് നിരങ്ങി ചുണ്ടിന്റെ അടുത്തേക്ക് നീങ്ങിയിട്ടില്ലേ?...
ആലിംഗനത്തിന്റെ ശക്തി കൂടിയിട്ടില്ലേ... ?
നിശ്വാസത്തിന്റെ ചൂട് കൂടി ശബ്ദം ശീൽക്കാരം പോലെയാവുന്നുണ്ടോ?
ഗണിതവും
💬 Comments
View all comments