Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 5 [സൂർദാസ്]
വരെയേ തനിക്കിവിടെ വാസമുള്ളൂ... പിന്നെ ബന്ധുക്കൾ ആരുമില്ലാത്ത മിസ്റിലെ കൊട്ടാരത്തിലാവും ഞാൻ. അബ്ബയെയും ഉമ്മിമാരെയും ഗാസിയെയും ഒന്നും പിന്നെ എന്നും കാണാൻ കഴിയില്ല.. പതിയെ പതിയെ തന്നെ മറന്ന് ഗാസിയും വിവാഹിതനാകും.... മുഖമറിയാത്ത ഒരു സുന്ദരി ഗാസിയെ ഇറുകെ പുണർന്നു കിടക്കുന്ന ഒരു ചിത്രം മനസ്സിൽ വന്നതും, ഹൃദയത്തിൽ ഒരു കൊള്ളിമീൻ മിന്നിയിറങ്ങി പാഞ്ഞു പോയി.
നോവുന്ന മനസ്സോടെ അവൾ എഴുന്നേറ്റിരുന്നു. കണ്ണു തുടച്ചു.
ശേബ ഉമ്മി അവളോട്പറഞ്ഞതെല്ലാം അവളുടെ മനോമുകുരത്തിലേക്ക് ഇരച്ചെത്തി..
"ഗാസിയുമായി നിനക്ക്ക്ക് തോന്നുന്ന ഇഷ്ടം ഒരു തെറ്റല്ല, എങ്കിലും പരിഷ്കൃത സമൂഹത്തിന്റെ നിലനിൽപ്പിനാവശ്യമായി നാം സൃഷ്ടിച്ച് വെച്ച മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. മനുഷ്യരുടെ തലമുറകളുടെ തുടർച്ചക്ക്, അനിവാര്യമായത് എന്ന് കരുതുന്ന നിയമങ്ങൾ ആചാര്യൻമാർ സൃഷ്ടിച്ച്, നടപ്പിലാക്കാനും പരിപാലിക്കാനും ചുമതലപ്പെടുത്തുന്നത്, നമ്മളെ പോലുള്ള രാജകുടുംബങ്ങളെയാണ്.... അതിന് വിഘാതമായതൊന്നും നാം ചെയ്തു കൂടാ... അത് കൊണ്ട് ഉമ്മിയുടെ പൊന്ന് ഒരു വിവാഹത്തിന് സമ്മതിക്കണം...."
ഒന്ന് നിർത്തി ഒരു ദീർഘനിശ്വാസത്തിന് ശേഷമാണ് ബാക്കി ഉമ്മി പറഞ്ഞത്....
ഉമ്മിയുടെ വാക്കുകൾ തനിക്ക് തന്ന അൽഭുതവും ആശ്വാസവും എത്രത്തോളമായിരുന്നെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ആ വാക്കുകൾ വീണ്ടും അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.
"താൻ ആദ്യമായി പ്രണയിച്ച പുരുഷനെ മറക്കാനൊന്നും ഒരു പെണ്ണിനും ഒരു കാലത്തും കഴിയില്ല... എന്ന് വെച്ച് അവളുടെ ഹൃദയത്തിൽ മറ്റൊരു പുരുഷന് സ്ഥലമില്ലാത്ത വിധം അത് ചുരുങ്ങുകയുമില്ല. അമ്മമാർക്ക് മക്കളോടുള്ള സ്നേഹത്തിലും സമീപനത്തിലുമുള്ള ഏറ്റക്കുറച്ചിലുകൾ അവരുടെ മനസ്സിൽ ഉണ്ടാകുമെങ്കിലും അത് പുറത്ത് കാണിക്കാതെ പെരുമാറുന്നപോലെ... തന്നെ സ്നേഹിക്കുകയും താൻ സ്നേഹിക്കുകയും ചെയ്യുന്ന പുരുഷൻമാരെയെല്ലാം , അമ്മ മനംപോലെ തന്നെ ...സ്വീകരിക്കാനുള്ള
💬 Comments
View all comments