Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 5 [സൂർദാസ്]
കണ്ട് ഇഷ്താരക്ക് വലിയ സുഖം ഒന്നും തോന്നിയില്ലെങ്കിലും ശേബ അവരുടെ രണ്ടു പേരുടേയും തലയിൽ തഴുകി മൂർദ്ധാവിൽ ചുംബിച്ച് തന്റെ സ്നേഹം പ്രകടിപ്പിച്ച് അടുക്കളയിലേക്ക് പതിയെ നടന്നു പോയി.
പിന്നെയും രണ്ട് മൂന്ന് മാസങ്ങൾ കടന്നു പോയി. കുളിരൂറും തണുപ്പ് നിറയുന്ന രോമകൂപങ്ങളെ ഇടക്കിടെ കുനുകുനെ പൊക്കിയുണർത്തുന്ന ആബാൻ മാസം
(ഒക്ടോബർ 23 ന് തുടങ്ങി നവംബർ 21ന് അവസാനിക്കുന്ന പേർഷ്യൻ മാസം)
വന്നു ചേർന്നു.
മിസ്റിലെ യുവരാജാവിന്റെ വിവാഹ ആലോചന ബുദൂറിനെ തേടിയെത്തി.
യുവകോമളനും സുന്ദരനും സുഭഗനുമായ ഹാറൂൺ റഷീദ് കൊട്ടാരത്തിൽ വന്നു ബുദൂറിനെ കണ്ടു മയങ്ങി എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ വിനയത്തോടെയുള്ള പെരുമാറ്റം ചക്രവർത്തി ഹിർക്കലിനും പത്നിമാർക്കും നന്നായി ബോധിച്ചു. ഗാസിക്കും തന്റെ കുഞ്ഞു പെങ്ങളെ വരിക്കാൻ വന്നവനെ ഇഷ്ടമായിയെങ്കിലും, പേരറിയാത്തൊരു നൊമ്പരം മനസ്സിന്റെ കോണിലെവിടെയോ അവനെ അസ്വസ്ഥനാക്കി.
മറുത്തൊന്നും പറയാനില്ലാത്തത് കൊണ്ട് ബുദൂറിനും വിവാഹത്തിന് സമ്മതിക്കുകയല്ലാതെ വേറേ വഴിയുണ്ടായിരുന്നില്ല. അങ്ങനെ ആ കല്യാണം ആർഭാടമായൊരു ചടങ്ങോടെ തന്നെ ഉറപ്പിച്ചു.
ഹാറൂൺ റഷീദും പരിവാരങ്ങളും മടങ്ങി.തലയിണയിൽ മുഖമമർത്തി കമിഴ്ന്നു കിടന്ന് സ്വർണ്ണ കൊലുസ് അഴക് ചാർത്തുന്ന പാദങ്ങൾ മേൽപോട്ടുയർത്തി ഒന്ന് താഴോട്ടും ഒന്ന് മേലോട്ടും എന്ന ക്രമത്തിൽ ആലോലമാട്ടിക്കൊണ്ട് തന്റെ ശയ്യയിൽ കിടക്കുകയായിരുന്നു, ബുദൂർ.
പട്ടുപാവാട നീങ്ങി നഗ്നമായ ചന്ദന നിറമുള്ള കാൽ വണ്ണകളിൽ ജാലകത്തിലൂടെ അരിച്ച് വരുന്ന നിലാവ് തഴുകി മദിക്കുന്നുണ്ട്..
അവളുടെ മനസ്സ് സംഘർഷമാണ്. ഗാസിയെ ഇറക്കിവിട്ട് ഹാറൂണിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം എത്ര ശ്രമിച്ചിട്ടും വൃഥാവിലായി പോകുന്നതറിഞ്ഞ് കണ്ണുനീർ തുളുമ്പി തലയിണ നനയുന്നുണ്ട്.
അടുത്ത ബഹാർ (പേർഷ്യയിലെ വസന്ത മാസം)
💬 Comments
View all comments