Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]
ഇടറിക്കൊണ്ട് പറഞ്ഞു.
"എന്റെ നജുന്റെ ജീവനെക്കാൾ വലുതായി എനിക്കൊന്നുമില്ല..... നജൂ...
എന്റെ ശ്വാസം നിലച്ച് പോയ കുറച്ച് നിമിഷങ്ങൾ നീ അറിഞ്ഞതേയില്ല....എന്റെ കൈവിരൽ തുമ്പുകൾ നിന്റെ സ്വർഗ്ഗത്തിൽ ഇരിക്കുമ്പോൾ എന്റെ കണ്ണുകൾ നിന്റെ തലക്കു മുകളിലുണ്ടായിരുന്ന മരണത്തെ കണ്ടുള്ള ഭീതിയിലായിരിന്നു.... "
അവൾ ഒന്ന് ഞെട്ടി ഒന്നും മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് തറച്ചു നോക്കി കണ്ണീർ വാർത്തു നിന്നു. ആ കണ്ണുകളിലേക്ക് നോക്കിയ അവൻ അവളെ ബലമായി പിടിച്ച് എഴുന്നേൽപ്പിച്ച് ആ കണ്ണുകളിൽ മുത്തം കൊണ്ട് പൊതിഞ്ഞു. അവൾ കുതറി മാറാൻ ശ്രമിച്ചിട്ടും വിടാതെ അവളുടെ നെറുകയിൽ ഉമ്മ വെച്ച് അവൻ തുടർന്നു.
"ഒരു കരിനാഗം നിന്റെ തലക്ക് തൊട്ട് പിറകിൽ പത്തി വിടർത്തി തലയാട്ടി കൊണ്ട് നിൽക്കുകയായിരുന്നു.... നിന്റെ തലയെങ്ങാനും ഒന്നനങ്ങിയാൽ ....പിന്നെ.... എനിക്ക തോർക്കാൻ കൂടി വയ്യ നജൂ...... "
എന്ന് പറഞ്ഞ് അവനും വാവിട്ട് കരഞ്ഞു.
ആ ഒരൊറ്റ നിമിഷത്തിൽ അവളുടെ സകല ദേഷ്യവും മലവെള്ളപ്പാച്ചിൽ പോലെ എങ്ങോ ഒഴുകിപ്പോയി.....
അവനെ ഇറുകെ പുണർന്ന് അവളും നിറുത്താതെ കരഞ്ഞു...
" നമുക്ക് പോകാം നജൂ... നമ്മുടെ പ്രണയത്തിന് തമ്മിലലിയാൻ ഒരു നിയോഗമുണ്ടെങ്കിൽ അതിന് സമയമായിട്ടുണ്ടാവില്ല... അല്ലെങ്കിൽ അങ്ങിനെയൊന്ന് നമ്മുടെ വിധിയിൽ ഇല്ലെന്ന് കരുതാം....."
അതും പറഞ്ഞ് ,
തേങ്ങി കൊണ്ടിരുന്ന ബുദൂറിന്റെ കൈ പിടിച്ച് തന്റെ കാപ്പിരികുതിരയുടെ അടുത്തേക്ക് നടന്നു. കരിമ്പടം അവളുടെ കൈയ്യിൽ കൊടുത്ത് സിൽസിലയെ മെല്ലെ ഒന്ന് തഴുകി ജീനിയുടെ പുറത്ത് കൈകൾ ഊന്നി കുതിച്ചുയർന്നു, കാലുകൾ ഇരു വശവുമാക്കി തന്റെ ഇരിപ്പ് ശരിയാക്കി.ശേഷം ബുദൂറിന്റെ കൈയ്യിലുള്ള കരിമ്പടം വാങ്ങി
💬 Comments
View all comments