Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]
മിസ്റിലേക്ക് പുറപ്പെടുന്ന കാര്യവും വഴിദൂരവും ഓർമപ്പെടുത്തി ബുദൂറിനോട് ഉറങ്ങാൻ പറഞ്ഞ് ശേബയുടെ കൈയും പിടിച്ച് പുറത്തേക്ക് നടക്കുന്നു . ഇതിനിടയിൽ ചുണ്ടിലൊളിപ്പിച്ച ചിരിയുമായി ശേബ ഒന്ന് തിരിഞ്ഞ് നോക്കിയതിന് എന്താ എന്ന് ബുദൂർ പുരികമുയർത്തിയെങ്കിലും,
ചുമൽ കൂച്ചി ഒന്നും ഇല്ലെന്ന അർത്ഥത്തിലും ,എന്തോ ഉണ്ടെന്ന അർത്ഥത്തിലുള്ള ചിരി ചുണ്ടിലും വെച്ച് വാതിൽ ചാരി മുറിയുടെ പുറത്തേക്ക് നടന്നു.
ബുദൂർ, ശയ്യയിൽ കിടന്ന്... ഗാസി തന്റെയടുത്തേക്ക് വരുമോ?താൻ ഭക്ഷണം കഴിക്കാൻ വേണ്ടി അവൻ നുണ പറഞ്ഞതാണോ എന്നെല്ലാം ഒരു നിമിഷംവിചാരിച്ചു. ഇല്ല തന്റെ ഭായി ജാന് ഞാൻ എന്ന് വെച്ചാൽ ജീവനാണ് അവൻ വരും.... ഇല്ലെങ്കിൽ മിസ്റിലെ കൊട്ടാരത്തിലെ ആദ്യരാത്രിക്ക് മുമ്പ് ഈ ബുദൂറിന്റെ ശരീരം നൈലിന്റെ ആഴങ്ങളിലെ മീനുകൾ രുചിക്കും.
പക്ഷേ അവളുടെ ചിന്തകൾ അധികം കാടുകയറുന്നതിന് മുമ്പ് തന്നെ ശയനമുറിയുടെ വാതിൽ പതിയെ തുറന്ന് വരുന്നതും ഗാസി ഉള്ളിലേക്ക് കയറി വാതിൽ അടച്ചു സാക്ഷയിടുന്നതും അവൾ കണ്ടു.
അവൻ പതിയെ അവളുടെ ശയ്യയിൽ ഇരുന്നു. ചമയിച്ച് സൗന്ദര്യം ഒന്ന് കൂടി വർദ്ധിച്ച തന്റെ നജുവിവിന്റെ മുഖത്തോട്ട് പ്രേമ വിവശനായി നോക്കി മെല്ലെ വിളിച്ചു.
"എന്റെ... ഹൃദയത്തിന്റെ രാജ്ഞീ.... "
" ഉം....." കണ്ണ് നിറഞ്ഞ ആനന്ദാശ്രു പൊഴിച്ചവൾ വിളികേട്ടു.
" ഞാൻ നിന്റെ പവിഴ ചുണ്ടിൽ ഒരുമ്മ വെച്ചോട്ടെ...."
സമ്മതം പറയാനുള്ള ക്ഷമ പോലും അവൾക്കുണ്ടായില്ല ....അവനെ വലിച്ച് നെഞ്ചിലേക്കിട്ട് അവന്റെ ചുണ്ടുകളെ വായിലാക്കി നുകർന്നു....
ശ്വാസനിശ്വാസങ്ങളുടെ വേഗം തീക്കാറ്റ് പോലെ വീശി കൊണ്ടിരുന്നു...
നാവും ചുണ്ടും കെട്ട് പിണഞ്ഞ് ഉഴിഞ്ഞും ഉറിഞ്ചിയും പരസ്പരം തേൻ
💬 Comments
View all comments