Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]
ഇതവസാനത്തേതൊന്നുമല്ല....ഇടവേള ഇത്തിരി കുടുംന്നേയുള്ളൂ..... "
ഇത് കേട്ടിട്ടും അവൾ അവന്റെ കണ്ണിലേക്ക് ദയനീയമായി നോക്കിയതേ ഉള്ളൂ....
" ഈ പാത്രത്തിലുള്ളതിന്റെ പകുതി നീയും പകുതിഞാനും പരസ്പരം ഊട്ടും.. ഈ കൂജയിലുള്ള പഴച്ചാറും പങ്കിട്ട് കുടിക്കും..... "
പിന്നെ ശബ്ദം താഴ്ത്തി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ
"ഇന്ന് രാത്രി നീയുറങ്ങാൻ ഞാൻ നിന്റെ മുറിയിൽ കൂട്ടിരിക്കും.... പിന്നെ.... (അൽപം നാണത്തോടെ) സുഹാഗ് രാത്..... ഇന്ന് തന്നെയുമാവാം"
അവളുടെ നെഞ്ചിൽ ഒരു ചിത്രശലഭം ചിറകടിച്ചുയർന്ന് മിഴികളെ വിറപ്പിച്ചു ...
ആഹ്ളാദത്തോടെ അവൻ തരുന്നത് തിന്നുന്നതിലും ആവേശത്തോടെ അവൾ അവനെ വാരിയൂട്ടാൻ തുടങ്ങി. പഴച്ചാറും കുടിപ്പിച്ച് ബാക്കി അവനും കുടിച്ച് അവളെ നോക്കി കണ്ണിറുക്കി അവൻ കഴിച്ച പാത്രങ്ങൾ ഒരു പരിചാരികയുടെ കയ്യിലേക്ക് വച്ച് പുറത്തേക്ക് നടന്നു പോയി.
രാത്രി രണ്ടാം യാമത്തിലേക്ക് കടന്നു...
വിവാഹാഘോഷത്തിന്റെ അലയൊലികളും സംഗീതവും നൃത്തവും എല്ലാം താൽക്കാലികം സജ്ജമാക്കിയ ദർബാറിലെ വേദിയിൽ അരങ്ങേറുന്നുണ്ട്. ഇപ്പോൾ ദയാറ മുട്ടി ആരോ പാടുന്ന ഒരു നാടൻ ശീലാണ് മുഴങ്ങികേൾക്കുന്നത്.... കുറച്ച് മുമ്പുവരെ സന്തുറും സിത്താറും കർണയുമെല്ലാം ഓരോരുത്തരായി വായിക്കുന്നത് കേട്ടിരുന്നു....
കാലിലെ മൈലാഞ്ചിയെല്ലാം കഴുകിക്കളഞ്ഞു തുടച്ച്, തന്നെ ഇടക്ക് സ്നേഹത്തോടെ പിച്ചിയും ഇക്കിളിയിട്ടും ഹാറൂണിന്റെ പേരും പറഞ്ഞ് കളിയാക്കുന്ന ബുദൂറിന്റെ അടുത്തേക്ക് ഇഷ്താരയും ശേബയും വന്നതും തോഴിമാർ മൗനം പാലിച്ച് ആദരവോടെ മാറി നിന്നു.
അവരോട് പോയി ഉറങ്ങാൻ സമ്മതം കൊടുത്ത് ബുദൂറിന്റെ കൈ പിടിച്ച് ശേബയും ഇഷ്താരയും അവളുടെ ശയനമുറിയിലേക്ക് കൊണ്ടുപോയി.
രണ്ട് പേരും അവളുടെ നെറുകയിൽ മുകർന്ന് നെറ്റിയിൽ ഉമ്മ വെച്ചു...
ഇഷ്താര നാളെ
💬 Comments
View all comments