Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]
കിട്ടും)
അവൻ വന്ന് തോഴിമാരെയെല്ലാം കുറച്ച് നേരത്തേക്ക് വിട്ടു നിർത്തി....
കൈയ്യിലെ പാനീയം തുളുമ്പാതെ ശ്രദ്ധയോടെ കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരുമ്മ വെച്ചവൻ അവളുടെ അരികിലിരുന്നു. മുന്നിലുള്ള പീഠത്തിൽ പഴച്ചാർ നിറച്ച കൂജയും തളികയും വെച്ച് അവളുടെ തലയിൽ മെല്ലെ തല കൊണ്ടൊന്നിടിച്ചു.
തന്നെ തീറ്റാനായുള്ള വരവാണ് ....
ഇനിയെന്നാണ് റബ്ബേ ഇങ്ങിനെയൊന്ന് ഉണ്ടാവുക എന്നോർത്തതും അവളുടെ കണ്ണുനീർ കുതിച്ച് ചാടി . അവന്റെ കവിളിൽ ചുണ്ടമർത്തിയ ശേഷം തോളിൽ ചെറുതായി കടിച്ച് അവൾ കരഞ്ഞു പെയ്തു കൊണ്ടിരുന്നു... അവനും നനഞ്ഞു പെയ്തു തുടങ്ങി.
ആ സ്നേഹം കണ്ട് അൽപം മാറി നിൽക്കുന്ന അവളുടെ തോഴിമാർ പോലും തട്ടത്തിന്റെ തുമ്പുയർത്തി കണ്ണുനീർ തുടക്കുന്നുണ്ടായിരുന്നു
അത് കണ്ട് വന്ന ഇഷ്താരക്കും ശേബക്കും തങ്ങളുടെ കണ്ണുനീർ നിയന്ത്രക്കാനായില്ല...
" ഞങ്ങടെ പൊന്നും കുടങ്ങളേ... "
എന്ന് വിളിച്ച് അവർ രണ്ട് പേരും ഗാസിയേയും ബുദൂറിനേയും പൊതിഞ്ഞു പിടിച്ചു..
അങ്ങോട്ട് വന്ന ഹിർക്കലും ആ സ്നേഹത്തിൽ കുതിർന്നു വിങ്ങുന്ന മനസ്സുകളെ ആശ്വസിപ്പിക്കാനെന്നോണം കണ്ണ് നിറച്ച് അവരോട് ചേർന്ന് നിന്ന് അവരുടെ തലകളിലൂടെ സ്നേഹത്തിന്റെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു.
കണ്ണുനീരൊന്നടങ്ങിയപ്പോൾ പരസ്പരം എല്ലാരും കവിളിൽ ചുംബിച്ചു. ഗാസിയും ബുദൂറും ഹിർക്കലിന്റെ ഇരു കവിളിലായി ഒരുമിച്ച് മുഖം ചേർത്തപ്പോൾ ആ പിതാവിന്റെ കണ്ണിൽ നിന്നും സ്നേഹത്തിന്റെ ഒരു പേമാരി തന്നെ പെയ്തു...
വളരെ പ്രയാസപെട്ടാണ് അദ്ദേഹത്തെ വേർപ്പെടുത്തി ശേബയും ഇഷ്താരയും ശയനമുറിയിലെത്തിച്ചത്.
കരച്ചിലൊന്നടങ്ങിയപ്പോൾ തളികയെടുത്ത് ഗാസി ബുദൂറിനെ ഊട്ടി തുടങ്ങി.. അവൾ വാ തുറക്കാൻ വിസമ്മതിച്ചു...
"മിസ്റിലു വന്നും നിന്നെ ഞാൻ ഊട്ടും പെണ്ണേ.....
💬 Comments
View all comments