0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]

Author : Kambikathakal Read All Parts 453
ബുദൂർ അവനെ തുറിച്ച് നോക്കിയെങ്കിലും അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ഗാസി പുറത്തേക്കിറങ്ങി പോയി.
അത് കണ്ട് അവളുടെ മുഖം ചെറുതായൊന്ന് വാടിയെങ്കിലും പിന്നിൽ വരുന്ന ശേബയോട്  പുരികമുയർത്തി കൈ കൊണ്ട് ആംഗ്യത്തിൽ എന്താ എന്ന് ചോദിക്കാൻ അവൾ മറന്നില്ല. ചുണ്ടിന്റെ ഒരു കോൺചെറുതായി കടിച്ച് അവളെ ഒരു കുസൃതി നോട്ടത്തോടെ നോക്കി ചുമൽ കൂച്ചി ഒന്നുമില്ല എന്ന ആംഗ്യത്തോടെ ശേബയും പുറത്തേക്ക് നടന്നു..... " ഞാൻ ഇവിടെന്ന് എഴുന്നേൽക്കട്ടെ കാണിച്ചുതരാട്ടോ.... " എന്ന പിന്നിൽ നിന്നുള്ള ബുദൂറിന്റെ പരിഭവത്തിന് " മിക്കവാറും ...വേണ്ടിവരും... എനിക്കല്ല എന്നുമാത്രം" എന്ന് ചെറുമന്ദഹാസത്തോടെ ഒരാത്മഗതം ശേബയുടെ മനസ്സിൽ തന്നെ വീണുടഞ്ഞു. ബുദൂറിന്റെ തോഴിമാർ അവളുടെ കാൽ ഒരു താലത്തിലേക്ക് വെച്ച് മൈലാഞ്ചി കഴുകി തുടച്ച് വൃത്തിയാക്കാനായി തുടങ്ങുമ്പോഴാണ്  ഗാസിയുടെ കടന്നുവരവ്. ഒരു കൈയ്യിൽ പഴച്ചാറും ഒരു പരന്ന തളികയിൽ രണ്ട് കുത്ത് ചീലോയും അതിനരികിൽ ആവിയിൽ വേവിച്ച ശേഷം കനലിൽ ചുട്ടെടുത്ത ഇളം ആടിന്റെ ഇറച്ചികൊണ്ടുള്ള കബാബും (ചീലോ ഒരു പുരാതന പേർഷ്യൻ സൈഡ് ഡിഷ്  ആണ്.. ഇന്നും ഇറാനികൾക്ക് റൊട്ടിയുടെ കൂടെ കഴിക്കാൻ ഇതുമുണ്ടാകും... നീളമുള്ള അരി, ഏലം പട്ട ,ഗ്രാമ്പു , കുങ്കുമം തുടങ്ങിയ സുഗന്ധങ്ങൾ ചേർത്ത് വേവിച്ച് നെയ് ചേർത്ത് ഇളക്കിയെടുത്ത് അൽപം തൈര് ചേർത്ത് കുത്തു പിഞ്ഞാണത്തിൽ (ചിരട്ടക്കുഴിവുള്ളതും അടിയിൽ ഒരു പിടുത്തവും ഉള്ള പാത്രം) നിറച്ച് ഒരു കുഞ്ഞി ഗോപുരം പോലെ തളികയിൽ കുത്തി മുകളിൽ സവാളമുരിയിച്ചതും അണ്ടിപരിപ്പും ബദാമും ചേർത്ത് അലങ്കരിച്ചിരിക്കും. തൈര് കൂട്ടി ബിരിയാണി തിന്നുന്ന സുഖം

💬 Comments

View all comments