Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]
കടന്ന് പോയത് കണ്ണുകളെ പ്രകമ്പനം കൊള്ളിച്ച് അവന്റെ ശ്വാസത്തെ പിടിച്ച് നിർത്തി കളഞ്ഞു.
ശേബയുടെ മുഖത്ത് നോക്കാനാവാതെ അവൻ തല താഴ്ത്തി. പക്ഷേ അവന്റെ താടി പിടിച്ചുയർത്തി കുസൃതി ചുണ്ടിൽ വിരിയിച്ച് അവൾ അവനെ നോക്കി പതിയെ പറഞ്ഞു
" നിന്റെ ഉമ്മീയറിയാത്ത രഹസ്യങ്ങൾ നിന്റെ കുഞ്ഞിപെങ്ങൾക്കുണ്ടെന്നായിരുന്നോ ഗാസി നീ ഇത് വരെ കരുതിയിരുന്നത്..... "
ഇത് കേട്ട് ഒട്ടൊരു അവിശ്വാസത്തോടെ യും അമ്പരപ്പോടെയുമാണ് അവൻ ഉമ്മിയെ നോക്കിയത്....ബുദൂറിൽ നിന്നറിഞ്ഞിട്ടുണ്ടാവാൻ സാധ്യതയുള്ള കാര്യങ്ങൾ ഓർത്ത് ലജ്ജയാൽ പല്ലിളിച്ച് കണ്ണ് പൂട്ടി നെറ്റിയിലേക്ക് കൈ കൊണ്ട് ചെറുതായടിച്ചു.. അവന്റെ കോപ്രായം കണ്ട് ശേബക്ക് ചിരി പൊട്ടിയെങ്കിലും അവൾ നിയന്ത്രിച്ചു.
"ഗാസി.... ഉമ്മീടെ.... പൊന്നുമോൻ നാണിക്കാൻ നിൽക്കാതെ ചെല്ല്..... ഇന്ന് രാത്രി കൂടെയേ നിനക്ക് അവളിൽ ഒരു കാമുകന്റെ അവകാശമുള്ളൂ... നാളെ പുലർന്നതിന് ശേഷം അവളുടെ ശരീരത്തിൽ മറ്റൊരു ചിന്തയാൽ നിന്റെ കൈ പെട്ടെന്ന് അറിയുന്ന നിമിഷം നിന്റെ ഉമ്മി മരിച്ചു കഴിഞ്ഞിട്ടുണ്ടാകും എന്ന് നീ കരുതണം..... പക്ഷേ ഇന്നത്തെ രാവിനെക്കുറിച്ച് ഒരാളും ഒന്നുമറിയാതെ നിന്റേതാക്കാനുള്ള കഴിവ് നിനക്കില്ലെങ്കിൽ പേർഷ്യയുടെ പുതിയ ചക്രവർത്തിയെ ഞാനോ ഇഷ്താരയോ ഈ വയസ്സാംകാലത്ത് പ്രസവിക്കും.... "
തന്റെ പൗരുഷത്തെയല്ലേ ശേബ ഉമ്മി കുത്തിയത് എന്നോർത്ത അവനിൽ ഒരു ഗൂഢസ്മിതം നിറഞ്ഞു... നിമിഷങ്ങൾക്കകം അവന്റെയുള്ളിലുടെ തന്ത്രങ്ങളുടെ ചുരുൾ നിവർന്നു. മുൻ പിൻ നോക്കാനില്ലാത്ത കാമുകനായി തെളിഞ്ഞ മുഖത്തോടെ അവൻ ശേബയുടെ മുറിയിൽ നിന്നും പുറത്ത് വന്നു.
അകത്തോട്ട് പോയ ആളല്ലല്ലോ പുറത്തേക്ക് പോകുന്നത് എന്ന അമ്പരപ്പിൽ, നടുത്തളത്ത് തോഴിമാരുടെ മധ്യേ കാലിൽ മൈലാഞ്ചി ചിത്രങ്ങളുമായി ഇരിക്കുന്ന
💬 Comments
View all comments