Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]
,താൻ ജിന്നുകളുടെ കൊട്ടാരത്തിലാണ് ഇവിടെയും ചിലപ്പോൾ അദൃശ്യരായി തന്നെ നോക്കി നിൽക്കുന്നവരുണ്ടെങ്കിലോ എന്ന ചിന്തയിൽ നടയിൽ ഒന്ന് ചൊറിയുന്ന മാതിരി അഭിനയിച്ച് കൈ പിൻവലിച്ച് മനുഷ്യന്റെ സ്ഥിരം നാട്യമായ മാന്യതയോടെ കണ്ണുകൾ ചിമ്മി ചമ്മൽ മറച്ച്ക്കിടന്നു.
സത്യത്തിൽ അതേറ്റവും നന്നായുള്ളൂ. സുൽത്താൻ ദൗത്യത്തിന് തിരഞ്ഞെടുത്തവനെ കാണാനുള്ള ആർത്തിയിൽ ,ആർക്കു വേണ്ടിയാണോ അവനെ വരുത്തിയത് ആ സുഭഗ സുമുഖി സുന്ദരി ആ നിമിഷം അങ്ങോട്ട് കടന്ന് വന്നത് സമാനറിയില്ലല്ലോ. ഒരു പറക്കും പരവതാനിയിലാണ് അവളുടെ വരവ് .പാദങ്ങളുടെയോ ഉടയാടകളുടെ യോ ശബ്ദമില്ലാത്തത് കാരണം സമാന് കണ്ണ് തുറന്നിട്ടില്ല. തുറന്നാൽ അവളെ കാണാം.. കണ്ണുകൾ പൂട്ടി കിടക്കുന്ന സുന്ദരനും സുഭഗനും അരോഗദൃഢഗാത്രനുമായ ആമനുഷ്യപുത്രനെ കണ്ട ആ കണ്ണുകളിലെ തിളക്കം, ആ മുഖത്തെക്ക് ഇരച്ചെത്തിയ മൂവന്തിച്ചുവപ്പ് ഒന്നും സമാൻ കണ്ടില്ല. അവൾ അവനെ സാകൂതം അടിമുടി വീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും സമാൻ നൂറയെ കുറിച്ച് ഓർക്കുകയായിരുന്നു..
നൂറയുടെ മുഖവും താൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ? അതോ ഈ മായകൊട്ടാരത്തിൽ അത് തനിക്ക് തോന്നുന്ന ഒരു മായയായത് കൊണ്ടാണോ ഓർമ കിട്ടാത്തത്.സമാനെ അവന്റെ ചിന്തകളിൽ മേയാൻ വിട്ട് ഉള്ളിൽ കത്തിയ പൂത്തിരിയോടെ പരവതാനിയിൽ വന്ന സുന്ദരി സുൽത്താനടുത്തേക്ക് പറന്നു.
💬 Comments
View all comments