0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]

Author : Kambikathakal Read All Parts 175
വിരിഞ്ഞ ഗൂഡ സ്മിതം അത് ശരി വെക്കുന്ന പോലെ അവന്ന് തോന്നി. അത് മാത്രമല്ല ഈ മുഖം എവിടെയോ കണ്ട് നല്ല പരിചയമുണ്ടെങ്കിലും ഓർമ്മയിൽ തെളിയാത്ത ഒരു പേരായി തന്നിൽ തന്നെ കുരുങ്ങിക്കിടക്കുന്നത് അവനെ ചെറുതായി ഒന്ന് അസ്വസ്ഥഥനാക്കി . അവർ അവനെ നയിച്ചത് വളരെ വിശാലമേറിയതും ആഡംബര പൂർണ്ണവും സുഗന്ധപൂരിതവുമായ ഒരു ദർബാർ ഹാളിലേക്കായിരുന്നു. അവിടെ ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കിയ സമാന് കുറച് ഉയർത്തിയ തറയിൽ ഒരു വലിയ സിംഹാസനവും താഴെ ചുറ്റിലും വേറെ കുറേ പീഠങ്ങളും കണ്ടു. അതിൽ ഒന്നും ആരേയും കണ്ടില്ല. തന്നെ ഇവിടെ കൊണ്ടുവന്ന് എന്ത് ചെയ്യാനാണ് ഉദ്ദേശമെന്ന്  ചോദിക്കാനായി തന്നെ ആനയിച്ച് കൊണ്ട് വന്നവളോട് ചോദിക്കാനായി തിരിഞ്ഞതും അവിടെ അവളും പരിവാരങ്ങളും അപ്രത്യക്ഷമായിരുന്നു. ഒരു നിമിഷം സമാൻ ഒന്ന് സ്തബ്ധനായി എങ്കിലും താൻ ഇത് വരെ കടന്നു വന്നതും അനുഭവിച്ചതുമെല്ലാം അൽഭുതങ്ങൾ തന്നെയാണല്ലോ എന്ന തിരിച്ചറിവിൽ ഇപ്പോൾ അസാധാര സംഭവങ്ങളിലെ ഭയം മാഞ്ഞു തുടങ്ങിയിരുന്നു. പകരം ഇനി തനിക്കെന്ത് സംഭവിക്കും തനിക്ക് ഇവിടെ നിന്ന് തിരിച്ച് പോകാൻ കഴിയുമോ? തന്റെ ഉമ്മയെയും ഉപ്പപയെയും അനിയത്തിയെയും കാണാതെ ഇവിടെ മരിക്കേണ്ടി വരുമോ?  ഏതാപത്തിലും തന്റെ കൂടെ നിൽക്കുന്ന ചങ്ക് ആസിഫും അഖിലും ഇപ്പോൾ കൂടെ ഉണ്ടായിരുന്നേൽ എന്നൊക്കെ ചിന്തിച്ചതും സമാന്റെ കണ്ണുകൾ രണ്ട് മിഴിനീർ മുത്തിന് ജൻമംകൊടുത്തു. അത് താഴെ വീണ് ചിതറുന്നതിന് മുമ്പേ ഒരു തീവ്ര പ്രകാശം അവന്റെ മിഴിയിണകളെ ഇറുക്കി അടപ്പിച്ച് കളഞ്ഞു. കണ്ണ് ചിമ്മി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന അവന്റെ കാതുകളിലേക്ക് തോണിയിൽ നിൽക്കുമ്പോൾ കേട്ട

💬 Comments

View all comments