0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]

Author : Kambikathakal Read All Parts 175
ആ സുന്ദരമായ ശീൽ വീണ്ടും ഒഴുകിയെത്തി.മിർസാ ഗാലിബിന്റെ ഏതോ ഒരു ഗസലിന്റെ ഒരീണം പോലെ അവന് തോന്നിയെങ്കിലും ഓർത്തെടുക്കാൻ വീണ്ടും പരാജിതനായി ഒന്ന് തല കുടഞ്ഞു തന്റെ ഓർമ ശക്തി ക്ക് എന്തോ തകരാറ് പറ്റി എന്ന് അവന് ശരിക്കും തോന്നിയെങ്കിലും അവനറിയാതെ ആ രാഗത്തിലങ്ങനെ
ലയിച്ചു തന്റെ മനസ്സ് ഒരു ലാഘവത്തിലെത്തിയ നിമിഷം ആ ഇശൽ ശീലും നിന്നു. അവൻ വീണ്ടും പതിയെ കണ്ണു തുറന്നു. അമ്പരപ്പിൽ അവന്റെ ഹൃദയം നിന്നുപോകുന്ന പോലെ തോന്നി അവന്. നേരത്തേ ശൂന്യമായ ഇരിപ്പിടങ്ങളിലെല്ലാം ഓരോ ആളുകൾ വീതം സർവ്വാഭരണവിഭൂഷകളായി ഇരിക്കുന്നു. സിംഹാസനത്തിൽ ഇരിക്കുന്നത് രാജാവായിരിക്കും. പക്ഷേ എല്ലാവരും ഉത്തരേന്ത്യൻ വിവാഹങ്ങളിലെ വധൂവരൻമാരെ പോലെ പട്ടുനൂലാലുള്ള ഒരു മുഖാവരണം ധരിച്ചതിനാൽ മുഖം വ്യക്തമല്ല .എങ്കിലും സിംഹാസനത്തിലിരിക്കുന്ന രാജാവിനെ പോലെ തോന്നിക്കുന്ന ആളോട് വിറച്ച് വിറച്ച് സമാൻ ചോദിച്ചു "നിങ്ങളൊക്കെ ആരാ.. എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നിരിക്കുന്നത് " ചോദിച്ച് കഴിഞ്ഞപ്പോഴേക്കും സമാന് ദാഹിച്ചു. ഞൊടിയിടയിൽ വായുവിലൂടെ ഒരു സ്വർണ്ണ ചഷകത്തിൽ അത്യപൂർവ്വ സുഗന്ധമുള്ള ഒരു പാനീയം ഒഴുകി വന്നു. ദാഹപരവേശത്താൽ സമാൻ അത് കയ്യിലേക്ക് പിടിച്ച് ഒരു നിമിഷം നിന്നു." ഇത് വല്ല വിഷവുമായിരിക്കുമോ റബ്ബേ" എന്ന് മനസിൽ ആത്മഗതം ചെയ്ത മുറക്ക് സിംഹാസനത്തിൽ ഇരിക്കുന്ന ആളുടെ അടുത്ത് നിന്ന് ചിരട്ട കല്ലിലുരയുന്ന സ്വരത്തിൽ ആൺ ശബ്ദം വന്നു " പേടിക്കേണ്ട .... മരിക്കില്ല." ശ്ശെടാ ഈ ശബ്ദവും നല്ല പരിചയമുള്ള പോലെ പക്ഷേ ആരുടേതാണെന്ന തിരിച്ചറിവ് കിട്ടുന്നില്ല. അന്തിച്ചു നിൽക്കുന്ന സമാനോട് ആജ്ഞാ സ്വരത്തിൽ വീണ്ടും കുടിക്കാനുള്ള

💬 Comments

View all comments