0%

Chapter Title : C2 ബാച്ച് 1992 ചരല്‍ കുന്ന്

Author : Mandhan Raja Read All Parts 1.7K

..പിന്നെ ദേഷ്യം വരതിരിക്കുവോ ...മറ്റുള്ള പിള്ളേരൊക്കെ ശ്രദ്ധിച്ചിരിക്കുമ്പോ .."

" മോളെ ....ഇന്നലെയും അവന്‍ കാസ്സില്‍ ശ്രദ്ധിച്ചില്ലായിരുന്നോ കാസ്സില്‍ ?"

" ഇന്നലെ ..ഇന്നലെ അവനു കുഴപ്പം ഒന്നുമില്ലായിരുന്നു അങ്കിള്‍ " ഗായത്രി തലേന്നത്തെ ക്ലാസ് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു

' മോളെ അതിനൊരു കാരണമുണ്ട് . ഇന്ന് വെള്ളിയാഴ്ചയാണ് ..നിന്റെ അവസാനത്തെ പീരിയഡും.........." ഒന്ന് നിര്‍ത്തി തോമസ്‌ സര്‍ തുടര്‍ന്ന് " ഇന്ന് മാര്‍ക്കറ്റില്‍ ലോഡു വരും . നാളത്തെ ചന്ത ദിവസമല്ലേ ...ക്ലാസ് കഴിഞ്ഞാല്‍ അവിടെത്തിയാല്‍ ലോഡു വല്ലതും കാണുമോ എന്നാ ചിന്തിയിലയിരിക്കും അവന്‍ '

" അങ്കിളെന്താ ഈ പറയുന്നേ ? അനില്‍ ലോഡിറക്കാന്‍ പോകൂന്നോ ?"

' അതെ മോളെ ..ഇപ്പൊ അവന്റെ ചുമലിലാ വീട് മുഴുവന്‍ ....അവനിളയതാ ...മൂത്തത് രണ്ടു പെണ്ണുങ്ങള്‍ ...അപ്പന്‍ നേരത്തെ മരിച്ചു ...കുഴപ്പമില്ലാതെ ജീവിക്കുവാരുന്നു ...അപ്പോളാ അവന്റെ അമ്മക്ക് ഒരസുഖം ...ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളിനടുത്തയിരുന്നു അവന്റെ വീട് .... അതോടെ ആ വീട് വിറ്റിട്ട് അവർ ഇവിടെ അടുത്തെവിടെയോ ഒരു കോളനിയിലാണ് താമസം ... കൂട്ടിനു കുറച്ചു കടവും മൂത്ത പെങ്ങളും ഒരു മോളും , പിന്നെ ഇവന്റെ നേരെ മൂത്ത ചേച്ചിയും ...'അമ്മ കിടപ്പിലായതോടെ സ്ത്രീധന ബാക്കിയുടെ പേര് പറഞ്ഞു മൂത്ത ചേച്ചിയെയും വീട്ടിൽ കൊണ്ടാക്കി ....ഇപ്പൊ അവൻ ചെയ്യാത്ത പണികളില്ല ....നിനക്കറിയോ അവനാ എന്റെ സ്‌കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് മേടിച്ചിരുന്ന കുട്ടി . പത്തിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നു ..അന്നേരമാ ഈ അവസ്ഥ വന്നത് ... ഒരു വർഷം അവൻ പോയില്ല

💬 Comments

View all comments