0%

Chapter Title : C2 ബാച്ച് 1992 ചരല്‍ കുന്ന്

Author : Mandhan Raja Read All Parts 1.7K

...ഞാൻ മാർക്കറ്റിൽ വെച്ച് കണ്ടപ്പോളാണ് കാര്യങ്ങളറിഞ്ഞു ഇവിടെ ചേർത്തത് ..... ഞാൻ ഫീസ് ചോദിക്കാറില്ല ...എന്നാലും അവൻ ഉണ്ടാകുമ്പോൾ കൊണ്ട് വന്നു തരും ....അവന്റെ പണ്ടത്തെ വീടിന്റെ അയൽവക്കത്തു ഉണ്ടായിരുന്ന ഉഷയുടെ നോട്ടു വാങ്ങിയാണ് അവൻ പഠിക്കുന്നത് .. ഫസ്റ്റ് ഇയറിന്റെ റിസൾട് വരട്ടെ ...നീ നോക്കിക്കോ മോളെ അവനായിരിക്കും ടോപ്പ് '

തോമ്സ് സാറിന്റെ വാക്കിൽ അനിലിന്റെ മേലുള്ള വിശ്വാസം പ്രകടമായിരുന്നു . തോമസ് സാർ എഴുന്നേറ്റു അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി . ലാലി അപ്പോൾ ഗായത്രിയെ നോക്കി പറഞ്ഞു

" മോളെ അവനെ എനിക്കറിയാം ...ചിലപ്പോ വീട്ടിലെ പറമ്പിലൊക്കെ പണിയാൻ അവൻ വരും ...നല്ല കുട്ടിയാ ..കഠിനാധ്വാനി '

ഗായത്രിക്കു എന്തോ പോലെ ആയിരുന്നു അനിലിന്റെ അവസ്ഥയറിഞ്ഞപ്പോൾ .

" ആന്റി ... അവൻ ക്‌ളാസിൽ ശ്രദ്ധിക്കാതിരുന്നപ്പോൾ ...ശ്ശൊ ..... വെറുതെ കാർന്നോന്മാരുടെ കാശു കളയാൻ ഇറങ്ങിയേക്കുവാനോ എന്ന് വരെ ചോദിച്ചു "

" എന്റെ മോളെ ....നിന്റെ ക്‌ളാസിൽ ശ്രദ്ധിക്കാതിരിക്കുക എന്ന് വെച്ചാൽ അവൻ വല്ല കണ്ണ് പൊട്ടനോ മറ്റോ ആയിരിക്കണം ...."

" ഒന്ന് പോ ആന്റി " ഗായത്രി ശുണ്ഠിയോടെ ലാലിയുടെ കയ്യിൽ പീച്ചിയിട്ടു എഴുന്നേറ്റു .

" സമയം അഞ്ചായി മോളെ ..ചെല്ല് ...സർക്കാരാഫീസ് ഒക്കെ കറക്ടായി അഞ്ചിന് അടക്കും '

" ഹ്മ്മ് ..പോവാ ആന്റി " ഗായത്രി കാറിന്റെ ചെവിയുമെടുത്തു ഇറങ്ങി .

ഗായത്രിയുടെ മാരുതി സെൻ ചെല്ലുമ്പോൾ ജയകൃഷണൻ പഞ്ചായത്തിന്റെ വരാന്തയിൽ ആരോടോ വർത്തമാനം പറിഞ്ഞിരിക്കുണ്ടായിരുന്നു . അയാളുടെ സഹായത്താൽ നടന്നു വരുന്ന ജയകൃഷ്ണനെ

💬 Comments

View all comments