Chapter Title : C2 ബാച്ച് 1992 ചരല്‍ കുന്ന്
കണ്ടപ്പോൾ ഗായത്രിയുടെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ വന്നു
!എങ്ങനെ നടന്നിരുന്ന മനുഷ്യനാ ...ഇപ്പൊ !!!
" ശെരി കാണാം " കൂടെ വന്ന ആളോട് യാത്ര പറഞ്ചു ജയകൃഷ്ണൻ കാറിൽ കയറി
" എന്റെ ഗായൂ ...നിന്നോട് നൂറു പ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ ... ഇങ്ങനെ കരയരുതെന്നു ...ആൾക്കാര് കണ്ടാൽ എന്ത് പറയും '
' ഹേയ് ..ഇല്ല ജയേട്ടാ ...ഞാൻ വേറെന്തോ ആലോചിച്ചു ..."
ഗായത്രി പോർച്ചിൽ നിർത്തിയിട്ടു ജയകൃഷ്ണനെ ഇറങ്ങാൻ സഹായിച്ചു . മുറിയിലെത്തി ഡ്രെസ്സൊക്കെ മാറി ഗായത്രി അടുക്കളയിലേക്കും ജയകൃഷ്ണൻ ഹാളിലേക്കും പോയി . വൈകിട്ടത്തേക്കുള്ള കരിക്കു അരിയേണ്ടുന്നത് എടുത്തു ഗായത്രി ടീപ്പോയിയുടെ മേലെ വെച്ച് സോഫയിൽ ഇരുന്നു .
'എന്റെ ജയേട്ടാ ......ഇന്നൊരബ്ദം പറ്റി ...അബദ്ധമല്ല ...അത് ..." ഗായത്രി അനിലിന്റെ കാര്യമെല്ലാം പറഞ്ഞു
"ഹ ഹ ഹ ". ജയകൃഷ്ണൻ പൊട്ടി ചിരിച്ചു
" ഇതിലെന്താ ഇത്ര ചിരിക്കാൻ ജയേട്ടാ ..ജയേട്ടന് അവന്റെ അവസ്ഥയിൽ സങ്കടം ഒന്നും തോന്നുന്നില്ലേ ?" ഗായത്രി മുഖം വീർപ്പിച്ചു
" എന്റെ ഗായൂ ... ഞാൻ ലാലിയാന്റി പറഞ്ഞ ഡയലോഗ് ഓർത്താ ചിരിച്ചേ ... നിന്റെ ക്‌ളാസിൽ ശ്രദ്ധിച്ചിരിക്കാത്തവർ കണ്ണ് പൊട്ടനാവും എന്ന് ....ഹ ഹ "
ശെരിയാണ് , ഗായത്രി നല്ല സുന്ദരിയാണ് . നല്ല പൊക്കം അതിനൊത്ത വണ്ണം ..എപ്പോഴും കോട്ടൺ സാരിയെ ഉടുക്കൂ ...കോളേജിൽ ആയതോണ്ടാണ് ...ചുരിദാറും ഇടാറുണ്ട് വേറെവിടെങ്കിലും പോകുമ്പോൾ . നല്ല ചുണ്ടുകളാണവൾക്ക് , നെറ്റിയിൽ സിന്ദൂരവും പൊട്ടും അല്ലെങ്കിൽ ചന്ദനവും . കൈമുട്ടിന്റെ അവിടെ വരെ
💬 Comments
View all comments