Chapter Title : C2 ബാച്ച് 1992 ചരല്‍ കുന്ന്
തല്ലി എന്ന് പറഞ്ഞു ..പോട്ടെടാ ..നീയിനി അതും പറഞ്ഞു ട്യൂഷന്‍ മുടക്കേണ്ട '
"അതൊന്നുമല്ല ജയേട്ടാ .....' അവൻ തല കുനിച്ചു
" എടാ ഞാൻ വരാൻ പറഞ്ഞത് അതൊന്നുമല്ല .......ദേ ഇരിക്കുന്ന ബൈക്ക് നീ എടുത്തോ ...പണ്ട് ഞാനുപയോഗിച്ചിരുന്നതാ ....ഇപ്പൊ ഒന്ന് നന്നാക്കി എടുത്തു ....."
" അയ്യോ ജയേട്ടാ ...."
" നിനക്കു വരാനും പോകാനും ഒക്കെ എളുപ്പമാകും ...ഇതിനി ഇവിടെ ആരുപയോഗിക്കാനാ '
ഹ്മ്മ് ...ടീച്ചറെവിടെ ജയേട്ടാ "
"അവള് കുടുംബക്ഷേത്രത്തിൽ പോയേക്കുവാ ....'
" ഓ ..... കാറു കിടക്കുന്നതു കണ്ടു ചോദിച്ചതാ '
' കാറിനു പോയാലും കുറച്ചു നടക്കാനുണ്ട് ...പിന്നെ ഒരു ടയറു പഞ്ചറും ...അത് മാറ്റാൻ ആള് വരും ..നീ ഒരു കാര്യം ചെയ് ..ബൈക്കുമായി പോയി അവളേം കൂട്ടി വാ ....ഞാൻ ഒരു മീറ്റിങ്ങിനു പോകുവാ '
ജയൻ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി അവനു പറഞ്ഞു കൊടുത്തു
അനിൽ ചെല്ലുമ്പോൾ ക്ഷേത്രത്തിൽ ആരെയും കണ്ടില്ല . 'ടീച്ചറെ ടീച്ചറെ " അവൻ ഉറക്കെ വിളിച്ചു
അവൻ ഇടിഞ്ഞു പൊളിയാറായ ഒരു പഴയ വീട് അല്പം മാറി കണ്ടപ്പോൾ അങ്ങോട്ട് ചെന്നു .മേൽക്കൂരയില്ലാതെ പൊട്ടി പൊളിഞ്ഞ ഭിത്തി മാത്രംഉള്ള വീടിനുള്ളിലും ഗായത്രിയെ കണ്ടില്ല . വീടിനു തെക്കു വശത്തായി ഒരു വിളക്ക് കത്തിച്ചിരിക്കുന്നതു അവൻ കണ്ടു . ടീച്ചർ അവിടെവിടെയോ ഉണ്ടെന്നു മനസിലായി . കാരണം അതിലെ എണ്ണ അധികം തീർന്നിരുന്നില്ല . വീടിന്റെ പുറകിലേക്ക് അവൻ ചെന്നു . അപ്പോൾ ഗായത്രി കണ്ണിമാങ്ങയുടെ ഒരു കുലയുമായി
💬 Comments
View all comments