Chapter Title : C2 ബാച്ച് 1992 ചരല്‍ കുന്ന്
വേറെ ആരെയേലും കൂട്ടി വാ '
" ടാങ്ക് ക്ളീൻ ചെയ്യാൻ ഒന്നുമല്ലലോ സാറെ ..ഇനിയിപ്പോ അതായാലും കുഴപ്പമില്ല ...സാര് പൊക്കോ ..ഞാൻ ചെയ്തോളാം .... ഇടക്ക് വല്ല സഹായവും വേണമെങ്കിൽ ചേച്ചിയോട് പറഞ്ഞോളാം '
" ഹമ് ... ശെരി ..... പിന്നെ ചേച്ചിയോട് പഞ്ചായത്ത് വരെ ഒന്ന് വരാൻ പറ ...ഡിവോഴ്സ് ആയ സ്ഥിതിക്ക് വിധവ പെന്ഷന് വല്ല ചാൻസും ഉണ്ടോന്നു നോക്കാം '
" ശെരി സാറെ '
അപ്പോഴാണ് ഗായത്രി റെഡിയായി അങ്ങോട്ട് വന്നത് . ജയേട്ടനോട് സംസാരിക്കുന്ന ആളെ കണ്ടപ്പോൾ അവൾ ഞെട്ടി പോയി
" അനിൽ ...താൻ ഇവിടെ ?'
നേരെ നോക്കിയ അനിൽ പെട്ടന്ന് മടിക്കുത്തഴിച്ചിട്ടു
" അയ്യോ ..ടീച്ചറിന്റെ വീടായിരുന്നോ ..ഞാനറിഞ്ഞില്ല ...സാറിനെ മാത്രമേ കണ്ടിട്ടുള്ളൂ .....'
" ഓ !!! ഹ ഹ ...അങ്ങനെ വരട്ടെ ..അപ്പൊ ഇതാണ് നീ ഇന്നലെ ഇറക്കി വിട്ട സ്റ്റുഡന്റ് അല്ലെ ?"
ഗായത്രി ചമ്മലോടെ മുഖം കുനിച്ചു
' എന്റെ ഗായൂ ....രാവിലെ പത്രം വരുമ്പോ ഒന്നിറിങ്ങി നോക്കിയിരുന്നേൽ ഈ ചമ്മല് ഒഴിവാകൂല്ലരുന്നോ ..ഇതാണ് നമ്മുടെ പത്രക്കാരൻ ...പത്രക്കാരൻ എന്ന് വെറുതെ പറയണ്ട കേട്ടോ ...ഇടയ്ക്കു എനിക്ക് ഓഫീസിലെന്തെങ്കിലും ആവശ്യം ഉണ്ടേലും ഞനിവനെയാ എൽപ്പിക്കുന്നെ '
" ഞാൻ ചായ എടുക്കാം ജയേട്ടാ .." ഗായത്രി അകത്തേക്ക് കയറാൻ ഒരുങ്ങി
" ചായ ഒന്നും വേണ്ട ഗായൂ ...നീ ഇറങ്ങാൻ നോക്ക് ..ഇപ്പ തന്നെ സമയം പോയി ..'
' ജയേട്ടാ ...അനിൽ ഞാനുള്ളപ്പോ ആദ്യമായിട്ട് വീട്ടിൽ
💬 Comments
View all comments