Chapter Title : കാർലോസ് മുതലാളി (ഭാഗം 13)
നമ്മളല്ല....അതിനു കാരണം വേറെയാണ്...താൻ മിണ്ടാതെ തനിക്കൊന്നും അറിയില്ല എന്ന രീതിയിൽ നിന്നാൽ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം.....ആനിമോളെ ഞാൻ പറയുന്നത് പോലെ മോളങ്ങു ചെയ്യണം...ആദ്യം ആൽബിയെ കൂട്ടികൊണ്ട് മോളുടെ ക്യാബിനിൽ വരണം....ഞാനും കാർലോസും അപ്പോഴേക്കും അങ്ങെത്താം...
ഒകെ...അവർ നേരെ കാർലോസിന്റെ വീട്ടിലേക്കു വിട്ടു...ഔട്ട് ഹൌസ് മുഴുവനും തപ്പിയപ്പോൾ ഗോപുവിന്റെ ഒരു പാസ്പോര്ട് സൈസ് ഫോട്ടോ കിട്ടി...ഇത് മോളുടെ കയ്യിൽ വച്ചിട്ട് വിട്ടോ...ഞാൻ ആ തമ്പിയെ വിളിച്ചിട്ടു ഞങ്ങൾ രണ്ടാളും അങ്ങ് വരാം...അപ്പച്ചൻ എവിടെ എന്ന് ചോദിച്ചാൽ വലപ്പാട് അങ്കിളുമായി ഇപ്പോൾ എത്തും എന്ന് പറഞ്ഞാൽ മതി....ആനി വണ്ടി വിട്ടു..ആർത്തലച്ചു കൊണ്ട് അന്നമ്മ ഓടിയിറങ്ങി വന്നു....ഇതെന്താ ഇച്ചായ...ഈ കേൾക്കുന്നത്....ആ പെണ്ണ് എന്തിനാ നമ്മളോട് ഇത് ചെയ്തത്....
അന്നമ്മ ചേച്ചി അകത്തോട്ടു പൊയ്ക്കോ....ഒരു കുഴപ്പവും വരാതെ ഞങ്ങൾ നോക്കി കൊള്ളാം...... വലപ്പാട് പറഞ്ഞു
വലപ്പാട് ഫോൺ എടുത്ത് തമ്പി യെ വിളിച്ചു...തമ്പി നീ എവിടാ...പെട്ടെന്ന് റാന്നിയിലെ കാർലോസിന്റെ വീട്ടിലോട്ടു വാ,,,പതിനഞ്ചു മിനിറ്റിനകം തമ്പി എത്തി...ആ പതിനഞ്ചു മിനിറ്റുകൊണ്ട് വലപ്പാട് സകല ചാനലിലും വിളിച്ചു ഇൻസ്ട്രക്ഷൻ നൽകി...ഒരിക്കലും ഹോസ്പിറ്റലിന്റെ പേര് ഡിസ്‌ക്‌ളോസ് ചെയ്യരുത് എന്ന്....കാർലോസും വലപ്പാടും നേരെ ഹോസ്പിറ്റലിലേക്ക്.....ഹോസ്പിറ്റലിന്റെ ഗേറ്റിൽ കനത്ത പോലീസ് സന്നാഹം.വിവരം അറിഞ്ഞ ജനങ്ങൾ തടിച്ചു കൂടിയിരിക്കുന്നു.ആരെയും അകത്തേക്ക് കയറ്റി വിടുന്നില്ല...എം.എൽ.എ യുടെ കാർ കണ്ട പോലീസുകാർ സ്ഥലം ക്ലിയർ ആക്കി കൊടുത്തു....കാർ ഹോസ്പിറ്റൽ പാർക്കിങ്ങിൽ നിർത്തി ഹോസ്പിറ്റൽ റിസപ്‌ഷനിലേക്കു കയറിയ വലപ്പാട് ഞെട്ടി....തന്റെ ശത്രു....താൻ ആഭ്യന്തരം കൈകാര്യം ചെയ്തപ്പോൾ മാറാട് കലാപത്തിന്റെ അന്വേഷണം സമഗ്രമായി നീങ്ങുന്നു എന്നറിഞ്ഞപ്പോൾ താൻ സ്ഥലം മാറ്റിച്ച എസ്.പി ശ്രീധർ പ്രസാദ്....സ്ഥലം എസ്.ഐ
💬 Comments
View all comments