Chapter Title : കാർലോസ് മുതലാളി (ഭാഗം 13)
ഡോക്ടറന്മാരെയും കൊണ്ട് തന്റെ ഇന്നോവയിലാണ് പോയിരിക്കുന്നത്...വലപ്പാടിന്റെ കയ്യിലാണ് ആനിയുടെ ഹ്യുണ്ടായ് ഐ ടെൻ....വലപ്പാടിന്റെ കാർ തമ്പി കൊണ്ടുപോയിരുന്നു....എന്ത് ചെയ്യും....ആകെ വിഷമത്തിലായി രണ്ടു പേരും ബംഗ്ളാവിന്റെ സിറ്റ് ഔട്ടി വന്നിരുന്നു....അപ്പോഴാണ് ഗേറ്റു കടന്നു ആനിയുടെ ഹ്യുണ്ടായ് ഐ ടെൻ വന്നു നിന്നത്....വലപ്പാട് കാറിൽ നിന്നുമിറങ്ങി വന്നപ്പോൾ കാണുന്നത് സിറ്റ് ഔട്ടിൽ മൂകരായി ഇരിക്കുന്ന ആനിയെയും കാർലോസിനെയുമാണ്....
എന്ത് പറ്റിയെടോ കാർലോസേ? മോളെ ആനി താങ്ക്സ് കേട്ടോ....ഇതും പറഞ്ഞു അകത്തേക്ക് പോകാനൊരുങ്ങിയ വലപപടിനോട് കാർലോസ് പറഞ്ഞു....
തന്റെ താങ്ക്സ്...എടൊ മൈരേ....ആ പെണ്ണ് ആത്മഹത്യ ചെയ്തെന്നു...ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നും വിളിച്ചതേ ഉള്ളൂ....
ആഹാ...അത്രയേ ഉള്ളോ കാര്യം...നമ്മൾ ഇതെത്ര കണ്ടതാടോ....
താൻ ആ ഹോസ്പിറ്റലിലോട്ടു ഒന്ന് വിളിച്ചേ.....
ഹോസ്പിറ്റലിൽ വിളിച്ച കാർലോസ് ആ വാർത്ത കേട്ട് വീണ്ടും ഞെട്ടി....
ഫോൺ വെച്ചിട്ടു കാർലോസ് പറഞ്ഞു..എടൊ സംഭവത്തിന്റെ ദൃക്‌സാസ്‌ക്ഷി എന്നും പറഞ്ഞു ആ ആൽബി മൊഴി കൊടുത്തു..കണ്ടാൽ അറിയാവുന്ന ഒരാൾ ആ മുറിയിൽ നിന്നും പുറത്തു പോകുന്നത് കണ്ടു എന്നാണ് പറഞ്ഞത്....
ഇത്തവണ വലപ്പാട് ഞെട്ടി...എന്നിട്ടു അവൻ എന്റെ പേര് പറഞ്ഞോടോ....
പേരൊന്നും പറഞ്ഞിട്ടില്ല...നമുക്ക് എത്രയും പെട്ടെന്ന് അങ്ങോട്ട് പോകാം....
അവർ ആനിയുടെ കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു....പോകുന്ന വഴിയിൽ വലപ്പാട് തന്റെ രാഷ്ട്രീയ കുബുദ്ധിയിൽ ചില നാടകങ്ങൾ മെനഞ്ഞു....മോളെ ആനി ആ ഡ്രൈവർ പയ്യൻ എവിടെയാ....
അവൻ ഡോക്ടർ ലിയോയെ യാത്രയാക്കാൻ പോയിരിക്കുകയാ....
അവന്റെ ഫോട്ടോഗ്രാഫ്സ് വല്ലതും കയ്യിലുണ്ടോ....
വീട്ടിൽ അവൻ താമസിക്കുന്ന ഔട്ട് ഹോസ്സിൽ നോക്കണം...
എന്നാൽ ആദ്യം വീട്ടിലോട്ടു പോകാം...വലപ്പാട് പറഞ്ഞു...
താൻ ഇതെന്തിനുള്ള പുറപ്പാടാഡോ...കാർലോസ് തിരക്കി
താൻ ഒന്നടങ്ങടോ..ആത്മഹത്യാ കാരണം
💬 Comments
View all comments