Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]
കണ്ണുകൾനിറഞ്ഞു...
...പുണ്ടച്ചി ഈ പാവങ്ങളെക്കരയിച്ച് പ്രാക്ക്മേടിച്ചുകൂട്ടേയുള്ളൂ..!!_ ഞാൻ പല്ലുകൾ കടിച്ചുപിടിച്ചു...
അപ്പോഴേയ്ക്കും ചാന്ദ്നി ഫോൺകയ്യിലെടുത്താരെയോ വിളിയ്ക്കാൻ തുടങ്ങിയിരുന്നു...
""...ഹലോ... ഡ്രീംസ് എന്റർപ്രൈസ്..?? ഇത് സിഎഓഫീസിൽനിന്നാണ്.!
...നിങ്ങളോടെന്നാ ഫിനാൻഷ്യൽസ് തരാൻപറഞ്ഞത്..?? ഇന്ന് ഡേറ്റെത്രയായി..?? ഒന്നുകിൽ കംപ്ളീറ്റ്ചെയ്ത ഫിനാൻഷ്യൽസ് അല്ലേൽ ഫിനാൻഷ്യൽസിനുവേണ്ട റിപ്പോർട്ട്സ് ഇന്നുതന്നെ ഓഫീസിൽകിട്ടണം... അല്ലെങ്കിൽവന്ന് നിങ്ങടെഫയൽസെല്ലാം മേടിച്ചിട്ടുപൊയ്ക്കോ... ഒന്നും സമയത്ത് തരികേമില്ല... ഫയലിങ് കഴിയാത്തതിനുകുറ്റോം....!!"""_ അത്രയുംപറഞ്ഞു ഫോൺ കട്ട്ചെയ്തശേഷം ഞങ്ങളോടു പോയിക്കൊള്ളാനവൾ കണ്ണുകാണിച്ചു...
...ഇവളിതിപ്പോൾ സ്റ്റാഫിനോടും ക്ലൈന്റ്സിനോടുമൊക്കെ ഒരുപോലെയാണോ പെരുമാറുന്നേ..?? അങ്ങനെയെങ്കിൽ വലിയതാമസമില്ലാതെ പൂട്ടിക്കെട്ടാല്ലോ.!
മനസ്സിലങ്ങനേംകരുതി പുറത്തേയ്ക്കിറങ്ങുമ്പോഴും ഇത്രയുംനേരം ഇവളെന്തിനാ എന്നെപ്പിടിച്ചവിടെ നിർത്തിയതെന്നൊരു ചോദ്യംബാക്കിയായ്രുന്നു എനിയ്ക്ക്.!
""...ഇത്തവിഷമിയ്ക്കണ്ട... മാഡത്തിന്റെ സ്വഭാവമിങ്ങനായിപോയതിന് നമ്മളെന്തുചെയ്യാനാ..?? പിന്നെ ഉള്ളജോലി കറക്ടുസമയത്തു ചെയ്തുകൊടുത്താൽ മാഡംപക്കായാന്നേ..!!"""_ കൂടെച്ചെന്നിരിട്ട് അണ്ണാക്കിലടിച്ചുകൊടുക്കുമ്പോലെ ചുണ്ടിലൊരു കൊസ്രാക്കൊള്ളി ചിരിയുമ്പറ്റിച്ച് ഞാനതുപറഞ്ഞപ്പോൾ കണ്ണിലുരുണ്ടുകൂടിയ മഞ്ഞുതുള്ളികൾക്കൊപ്പം നറുനിലാവുദിയ്ക്കുമ്പോലെ അവളുടെ ചുവന്നുതുടുത്ത ചുണ്ടുകകളുംവിടർന്നു...
എന്നിട്ടെന്നെ,
""...പോടാ പട്ടീ..!!"""_ ന്ന് കണ്ണുകളാൽ ആംഗ്യവുംകാട്ടി ലാപ്പിലേയ്ക്കു നോക്കിയിരുന്നു...
ഏൽപ്പിച്ചവർക്ക് ഊടുകാണിച്ചാണേൽപ്പോലും കംപ്ളീറ്റ്ചെയ്തതുകൊണ്ട് ഇനിയെന്തുചെയ്യണമെന്നറിയാതെ ഇരിയ്ക്കുന്നനേരത്താണ് ശൂ.. ശൂ.. അടിച്ച് സേറയെന്നെ കൂപ്പിട്ടത്...
""...എന്താടാ..?? എന്തുപറ്റി..?? നിങ്ങളെ വഴക്കുപറഞ്ഞോ..??"""_ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ശബ്ദംതാഴ്ത്തി രഹസ്യമെന്നപോലെ അവളുതിരക്കി... അതിന്,
...പറയാം... നീയൊന്നടങ്ങ്..!!_ എന്നമട്ടിൽ കണ്ണുകൊണ്ട് കാണിയ്ക്കുകമാത്രമേ ചെയ്തുള്ളൂ...
അപ്പോഴേയ്ക്കും ലാപ്ടോപ്പ്ബാഗുമായി ചാന്ദ്നിയിറങ്ങിവന്നു... എന്നിട്ട് നൂറാത്തയോടായി;
""...ഡ്രീംസിൽനിന്നും വിളിച്ചിരുന്നു... ആരെങ്കിലുമങ്ങോട്ടുചെന്നാൽ ബിൽസും റെക്കോർഡ്സുമൊക്കെ തന്നേക്കാമെന്നുപറഞ്ഞു... വിഷ്ണുവിനെ പറഞ്ഞുവിട്ട് അതുകളക്റ്റുചെയ്യാൻ നോക്ക്..!!"""_ അതുംപറഞ്ഞ് അവളൊറ്റപ്പോക്കായ്രുന്നു...
""...അടിപൊളി.! ഇവരങ്ങോട്ടുവിളിച്ച് കൊണച്ചില്ലായ്രുന്നേൽ അവര് ഫിനാൻഷ്യൽസുംറെഡിയാക്കി ഇവിടെക്കൊണ്ടുത്തരേം ചെയ്തേനെ... ഇതിപ്പോളമ്മാതിരി പട്ടിഷോകാണിച്ചേന് അവരു തിരിച്ച് വായിലടിച്ചുകൊടുത്തതാ... എന്നിട്ടാണെന്തോ മാസ്സുകാണിച്ചപോലെ ഇറങ്ങിപ്പോയത്... കഷ്ടം..!!"""_ മൊതലാളിച്ചിയുടെ വണ്ടി ഗേയ്റ്റുകടന്നതും ഞാനെഴുന്നേറ്റുനിന്നങ്ങട് പട്ടിത്താറ്റുതുടങ്ങി...
എന്റെ ഡയലോഗും ആക്ഷനുമൊക്കെ കണ്ടപ്പോൾ നൂറാത്തയ്ക്കു ചിരിപൊട്ടി...
💬 Comments
View all comments