0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 8.3K

എന്നാൽ കാര്യംപൂർണ്ണമായി വ്യക്തമായില്ലേലും ഏകദേശധാരണവെച്ച് കണക്കുകൂട്ടി സേറയുമിരുന്ന് ചിരിയ്ക്കുന്നുണ്ടായ്രുന്നു...

""...കണ്ണാ... നീപോയാ റെക്കോർഡ്സിങ്ങെടുത്തിട്ട് വാടാ... ദാ... വണ്ടീടെ കീയുമെടുത്തോ..!!"""_ അങ്ങനെയിരുന്നു ചിരിയ്ക്കുന്നതിനിടയിൽ ഇത്ത ചാവിയെന്റെനേരേ നീട്ടിക്കൊണ്ടുപറഞ്ഞു...

""...പോവുവൊക്കെ ചെയ്യാം... പക്ഷെ എനിയ്ക്കിതെവിടെയാന്ന് വലിയപിടുത്തമില്ല..!!"""_ ചുമ്മാതൊന്നു പുറത്തേയ്ക്കിറങ്ങാല്ലോന്നു കരുതി വണ്ടീടെ കീ മേടിച്ചുകൊണ്ട് ഞാൻപറഞ്ഞു...

""...ഓഹ്.! അങ്ങനൊരു പ്രശ്നമുണ്ടല്ലേ..?? നീയൊരു കാര്യംചെയ്യടാ... ഒന്നു മാപ്പ്നോക്കി പോയിട്ടുവാടാ... എനിയ്ക്കു കുറച്ചുവർക്ക് പെന്റിങ്ങുണ്ട്... അല്ലായ്രുന്നേ ഞാമ്പോയേനെ..!!"""_ മുഖംചുരുക്കി ഇത്ത

തന്റെനിസ്സഹായത വെളിപ്പെടുത്തി...

""...അതു സീനില്ലതാത്താ... ഞാന്നോക്കാം..!!"""_ എന്നതിനു മറുപടികൊടുക്കുമ്പോഴാണ് സേറ ചാടിയിടയ്ക്കുവീണത്...

""...ഇത്രയ്ക്കൊക്കെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ നൂറാത്താ..?? സ്ഥലമെനിയ്ക്കറിയാം... അപ്പൊ ഞാങ്കൂടെ പോയാപ്പോരേ..??"""_ പുള്ളിക്കാരി ചെയറീന്നെഴുന്നേറ്റ് ഞങ്ങൾടടുത്തേയ്ക്കു വന്നു...

""...ഏയ്‌.! അതൊന്നും ശെരിയാവില്ല... എന്നിട്ടുവേണം രണ്ടിനേംകൂടി പറഞ്ഞുവിട്ടൂന്നുപറഞ്ഞ് മാഡമെന്റടുക്കെ പിന്നേംചാടാൻ..!!"""_ നൂറാത്തയവളെ മുളയിലേനുള്ളി...

""...ഒന്നുപോ ഇത്താ... അതൊന്നും മാഡമറിയൂല... നമ്മളുപോയിട്ട് പെട്ടെന്നിങ്ങുവരൂലേ... അല്ലേലുമിവൻ മാപ്പുനോക്കി എവിടേലുമൊക്കെ ചെന്നുകേറിക്കൊടുക്കുന്നേലും നല്ലതല്ലേ ഞാനുംകൂടെപ്പോണെ... പ്ളീസ്..!!"""_ കൂടെവിടൂലാന്നുകണ്ടതും പെണ്ണ് കെഞ്ചലായി... എന്നിട്ടവളെ സപ്പോർട്ടുചെയ്യാനായി എന്നെക്കണ്ണുകാണിയ്ക്കുവേം ചെയ്തു; ഒന്നുപറയെടാന്ന ഭാവത്തിൽ...

""...എങ്കിപ്പിന്നെ ഇവളൂടെവരട്ടിത്താ... എടുത്തുതരുന്ന റെക്കോർഡ്സൊക്കെ കറക്ടാണോന്നു നോക്കിയെടുക്കാനുമാളാവോല്ലോ..!!"""_ വരട്ടേന്നമട്ടിൽ കണ്ണുകൊണ്ട് കാണിച്ചങ്ങനെ ഇത്തയോടുപറഞ്ഞതും പുള്ളിക്കാരി മെല്ലെയൊന്നയഞ്ഞു...

""...ആഹ്.! എന്നാ പോയിട്ടുവാ... പിന്നെ മാഡമെന്തിനേലും വിളിയ്ക്കുവാണേൽ ഓഫീസിലാണെന്നുതന്നെ പറഞ്ഞോണം..!!"""_ സമ്മതിയ്ക്കുന്നതിനൊപ്പം അങ്ങനെയൊരു കണ്ടീഷനുംകൂടിവെച്ചാണ് അവളെക്കൂടെ പറഞ്ഞുവിട്ടത്...

""...മ്മ്മ്.! എന്താസ്നേഹം.! ഒരിത്തയുമനിയനും വന്നേക്കുന്നു..!!"""_ വണ്ടി ഗേയ്റ്റിനു പുറത്തെത്തീതും പിന്നിലിരുന്ന് സേറപിറുപിറുത്തു...

""...എന്താന്ന്..??"""_ കാര്യംമനസ്സിലാകാത്തതുകൊണ്ട് സംഗതിയെടുത്തു ചോദിച്ചതും,

""...അല്ല.! ഞാൻചോദിച്ചപ്പോൾ പോണ്ടാന്നുപറഞ്ഞത് നീപറഞ്ഞപ്പോൾ സമ്മതിച്ചതുകണ്ടില്ലേ... മ്മ്മ്.! നടക്കട്ടെ... നടക്കട്ടെ..!!"""_ ഒരാക്കിയചിരിയോടെ അതുമ്പറഞ്ഞവൾ എന്നോടുചേർന്നിരുന്നു...

ഞാനതിനു മറുപടിയൊന്നുമ്പറഞ്ഞില്ല... ഇനി വായീന്നെന്തേലും വീണിട്ടുവേണം അവൾക്കു പിന്നതിൽപ്പിടിച്ചു കേറാൻ...

അങ്ങനെയോരോന്നൊക്കെപ്പറഞ്ഞ് അവൾകാണിച്ചവഴിയിലൂടെ ഞങ്ങൾ ഡ്രീംസ്

💬 Comments

View all comments