0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 8.3K

എന്റർപ്രൈസിന്റെ ഓഫീസിലെത്തി...

സംഭവം റോഡ്സൈഡിൽ തന്നെയായ്രുന്നു... അത്യാവശ്യം വലിയൊരു ഓഫീസ്... കസ്റ്റമേഴ്‌സും ആവശ്യത്തിനു കേറിനിരങ്ങുന്നുണ്ട്...

""...വാടാ... പോയിട്ടുവരാം..!!"""_ പറഞ്ഞശേഷം അവളാദ്യമകത്തേയ്ക്കു കയറിയപ്പോൾ ഞാനും കൂടെക്കൂടി...

""...അതേ... ഞങ്ങള് ചാന്ദ്നിമാഡത്തിന്റെ ഓഫീസിൽനിന്നുവരുവാ... കുറച്ചു ഫയൽസെടുത്തു വെച്ചിട്ടുണ്ടെന്നു പറഞ്ഞിരുന്നു..!!"""_ ഫ്രണ്ട്ഓഫീസിലിരുന്ന പെണ്ണിനോടായി സേറ പരിചയപ്പെടുത്തുമ്പോൾ ഞാനും കൊത്തിപ്പെറുക്കി അടുത്തുപോയിനിന്നു...

""...ആഹ്.! മേഡം പറഞ്ഞിരുന്നു... ദേ അതാണ് അക്കൌണ്ടന്റിന്റെ ക്യാബിൻ... അങ്ങോട്ടുചെന്നാൽമതി..!!"""_ അതിനുമറുപടി പറയുന്നതിനൊപ്പം ആ പെണ്ണൊന്നുചിരിച്ചു...

""...വാടാ..!!"""_ ആ പെണ്ണുകാണിച്ച റൂമിലേയ്ക്കുപോകാനായി തിരിഞ്ഞ സേറ എന്നെക്കൂടെ വിളിച്ചതും,

""...നീ പോയിട്ടുവാ... ഞാനിവിടെ നിന്നോളാം..!!"""_ എന്നുമ്പറഞ്ഞവിടെ കുറ്റിയടിച്ചപോലെ നിന്നു...

അതിനവളെന്നെ ഇരുത്തിനോക്കിയിട്ടാണ് അകത്തേയ്ക്കുപോയത്...

അങ്ങനവളു തിരിച്ചുവരുന്നവരെ ഞാനവിടെത്തന്നെ നിന്നു...

""...മ്മ്മ്..?? എന്തായിങ്ങനെ നോക്കുന്നേ..??"""_ ഫ്രണ്ട്ഓഫീസിലെ പെണ്ണിനെ കണ്ണുമിഴിച്ചുനോക്കിയത് അവളുപൊക്കി... ഉടനേ ചോദ്യവുമെത്തി...

""...അതുപിന്നെ ബോറടിച്ചപ്പൊ കുറച്ചുനേരം വായ്നോക്കാന്നുവെച്ചു... എന്തേ... ബുദ്ധിമുട്ടുണ്ടോ..??"""_ മറുപടി എടുത്തടിച്ചതുപോലായപ്പോൾ ആ പെണ്ണൊന്നു പതറിപ്പോയി...

""...എന്താ..?? എന്താന്നാ പറഞ്ഞേ..??"""_ പിന്നെയൊരു ഗ്യാപ്പെടുത്തശേഷം കണ്ണുതുറിപ്പിച്ചുകൊണ്ട് അവൾചോദിച്ചു...

""...അല്ല... തന്റെയീ സൗന്ദര്യംകണ്ടിട്ട് കണ്ണെടുക്കാൻ തോന്നാത്തത് എങ്ങനെയാടോ എന്റെകുറ്റമാവുന്നേ..??"""_ ഫ്രണ്ട്ഓഫീസിലെ ഡെസ്കിലേയ്ക്കു ചാഞ്ഞുകിടന്ന് ഞാൻചോദിച്ചതും അവളുമറിയാതെ ചിരിച്ചുപോയി...

""...മ്മ്മ്.! താനാള് കൊള്ളാല്ലോ...

എന്താ തന്റെപേര്..??"""_ കുറച്ചുനേരമെന്നെയങ്ങനെ നോക്കിയിട്ടവൾ ചോദിച്ചു...

""...കണ്ണൻ..!!"""

""...തോന്നി..!!"""_ മറുപടി ഒറ്റവാക്കിലൊതുക്കിയിട്ട് അവൾ വാപൊത്തിചിരിച്ചു...

അപ്പോഴേയ്ക്കും കയ്യിലൊരുകെട്ട് ഫയലുമായി സേറയിറങ്ങിവന്നിരുന്നു...

...ഇവൾക്കു വരാൻകണ്ട സമയം... ഒന്നൊലിപ്പിച്ചു വന്നതായ്രുന്നു..!!

മനസ്സിൽ പിറുപിറുത്തശേഷം പുറത്തേയ്ക്കിറങ്ങുന്നേരമാണ് അവൾടെ പേരുചോദിയ്ക്കാൻ മറന്നുപോയകാര്യം ഞാനോർക്കുന്നത്...

""...എന്താടാ താറിത്താറി നിൽക്കുന്നേ..?? ആ പെണ്ണിനെക്കണ്ട് കൊതിതീർന്നില്ലേ..??"""_ കണ്ണുരുട്ടിക്കൊണ്ട് സേറചോദിച്ചതും ഞാനൊന്നു ചമ്മി...

""...അതുപിന്നെ... പേരുചോദിയ്ക്കാൻ മറന്നുപോയെടീ..!!"""

""...ആണോടാ ചക്കരേ..?? എന്നാ നമുക്കുപോയി പേരും ഫോൺനമ്പരുമൊക്കെ ചോദിച്ചിട്ടുവന്നാലോ..??"""_ ചോദിച്ചുകൊണ്ട് അവളെന്റെ കവിളിനിട്ടൊരു

💬 Comments

View all comments