0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6472

കാന്തം റിഫ്ളക്റ്റ് ചെയ്യുമ്പോലെ മറ്റു രണ്ടുപേരും സ്വന്തം ജോലിചെയ്യാൻ മറന്നും പോയിരിയ്ക്കുന്നു...

കുറച്ചു കഴിഞ്ഞപ്പോളാണ് റൂമിലൊരു കോലാഹലം മുഴക്കികൊണ്ട് നൂറാത്തയുടെ ഫോൺ റിങ്ങുചെയ്തത്...

""...മാഡമാണല്ലോ..!!"""_ ഡിസ്പ്ളേയിലേയ്ക്കു നോക്കി അങ്ങനെപറഞ്ഞവര് കോള് അറ്റൻഡ്ചെയ്തു...

എന്നിട്ട്,

""...ഞാനിപ്പൊ വരാം മാഡം..!!"""_ എന്നുമ്പറഞ്ഞ് ചാന്ദിനിയുടെ ഓഫീസിൽനിന്നും എന്തൊക്കെയോ ഫയൽസുമെടുത്ത് പുറത്തേയ്ക്കുപോയി...

...മറന്നുവെച്ചത് എടുപ്പിയ്ക്കാൻ വിളിച്ചതാവും.!

മനസ്സിലങ്ങനെ കരുതിക്കൊണ്ട് ഞാൻ ജോലിതുടരുമ്പോഴാണ് സേറയുടെ കാലടികൾ അടുത്തടുത്തു വരുന്നത് ഞാനറിഞ്ഞത്...

തിരിഞ്ഞു നോക്കിയില്ല... അതിനു തോന്നിയുമില്ല.!

""...കണ്ണാ... എന്തുപറ്റിയെടാ..?? ഒരു മൈൻഡുമില്ലല്ലോ..??"""_ ചോദിച്ചുകൊണ്ട് അവളെന്റെ തോളിൽ കൈവെച്ചതും എനിയ്ക്കെന്റെ പെരുവിരലിൽനിന്നും ഇരച്ചുകയറി...

""...ഛീ.! കയ്യെടുക്കെടീ മൈരേ... ഇല്ലേൽ ചെവിയ്ക്കല്ലടിച്ചു ഞാൻ പൊട്ടിയ്ക്കും..!!"""_ പല്ലുകൾ കൂട്ടിക്കടിച്ചുകൊണ്ട് ഒരൊറ്റ ചീറ്റലായ്രുന്നു ഞാൻ...

ആ വാക്കുകളാണോ... അതോ അന്നേരത്തയെന്റെ മുഖഭാവമാണോ അവളെ ഭയപ്പെടുത്തിയതെന്നറിയില്ല...

അവളൊരു ഞെട്ടലോടെ, ഷോക്കേറ്റപോലെ കൈ പിൻവലിച്ചു...

""...എടാ... നീ.. നീയെന്താ ഇങ്ങനെ.. ഇങ്ങനൊക്കെ പറയുന്നേ..??"""_ നടുക്കം വിട്ടകലാത്ത മുഖഭാവത്തോടെ അവൾതിരക്കി...

""...പിന്നെങ്ങനെ പറയണം..?? അല്ലേത്തന്നെ എന്തുപറയാൻ..?? അതിനു നീയാരാ..??"""

""...കണ്ണാ... നിനക്കെന്താടാ പറ്റിയെ..?? ജിബിച്ചനെപ്പറ്റി നിന്നോടു പറയാത്തതാണോ നിന്റെപ്രശ്നം..?? അങ്ങനെയെങ്കിൽ അതു മനഃപൂർവ്വമല്ല..!!"""_ ന്യായീകരിയ്ക്കാനെന്നോണം അവൾ വാക്കുകൾ നിരത്താനായൊരു ശ്രെമംനടത്തി...

എന്നാലതു കേൾക്കാനുള്ള മാനസികാവസ്ഥയൊന്നുമായിരുന്നില്ല എനിയ്ക്ക്...

""...നിന്റൊരു മൈരുമെനിയ്ക്കു കേൾക്കണ്ട..!!"""_ തിരിച്ചൊറ്റ മറുപടിയിൽ അവളുടെ വായടപ്പിച്ചശേഷം ഞാൻതുടർന്നു;

""...എന്റെ നാട്ടിലൊന്നന്വേഷിച്ചു നോക്കണം, ഒറ്റ നായിന്റെമക്കള് എന്നെക്കുറിച്ചു നല്ലതുപറയൂല... തല്ലുപിടിയും വെള്ളമടിയും കഞ്ചാവുവലിയും പെണ്ണുപിടിയുമെന്നുവേണ്ട എന്തുതന്തയില്ലാത്തരം വേണമെങ്കിലും അവരെന്റെപേരിൽ ചുമത്തും... അതൊന്നും ഞാൻ നിഷേധിയ്ക്കുകേമില്ല... പക്ഷെ ഇന്നുവരെയാരും കണ്ണൻ കൂട്ടിക്കൊടുപ്പുതുടങ്ങീന്ന് പറഞ്ഞിട്ടില്ല... ആപ്പണി ഞാനിന്നേവരെ ചെയ്തിട്ടുമില്ല..!!"""

""...എടാ... നീയിതെന്തൊക്കെയാ ഈ വിളിച്ചുപറയണേ..?? പുള്ളിയെന്നെ കെട്ടാമ്പോണയാളാ..!!"""_ ഞാൻ പറഞ്ഞതിഷ്ടമാകാതെ അവൾതിരിച്ചടിച്ചതും,

""...കെട്ടാമ്പോണവനാണേലും കൂട്ടിക്കൊടുക്കാമ്പോണവനാണേലും ഞാഞ്ചെയ്തത് മാമാപ്പണി തന്നെയാ... പക്ഷെ അതിനുവേണ്ടിയാ നീയെന്റപ്പം കൂട്ടുകൂടിയേന്നു ഞാൻ കരുതിയിരുന്നില്ല..!!"""_ ഞാനും വിട്ടുകൊടുത്തില്ല...

അത്രയ്ക്കുണ്ടായ്രുന്നു എന്റെമനസ്സിലെ അമർഷവും സങ്കടവും.!

""...എടാ... ഇങ്ങനെയൊന്നും പറയല്ലേടാ... സഹിയ്ക്കാമ്പറ്റില്ലടാ..!!"""_ കണ്ണുകൾ നിറച്ചുകൊണ്ടായ്രുന്നു അവളതുപറഞ്ഞത്...

""...പറയില്ലായ്രുന്നു; ഇതേക്കുറിച്ചൊരുവാക്ക് നീ നേരത്തേ പറഞ്ഞിരുന്നെങ്കിൽ..!!"""_ തിരിച്ചതേ നാണയത്തിൽ മറുപടികൊടുത്തശേഷം ഞാൻ തുടർന്നു;

""...ഇവിടെ വന്നുകേറിയ ദിവസംമുതൽ മെനിഞ്ഞാന്നുവരെ ഒരു മാസത്തോളം സമയമുണ്ടായ്രുന്നു... പറയണമെന്നു നിനക്കുണ്ടായ്രുന്നേൽ നീ പറഞ്ഞേനേ... പക്ഷേ ഉണ്ടായില്ലല്ലോ... അപ്പൊപ്പിന്നെ ഞാനെന്തുകരുതണം..?? നീയൊക്കെ പറയുന്നതുംകേട്ട് നിന്റെയൊക്കെ വാലേത്തൂങ്ങി നടക്കുന്ന പട്ടിയെന്നോ..??"""

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതോ ആ ചുണ്ടുകൾ വിറച്ചുതിണർക്കുന്നതോ ഒന്നുമെന്റെ നാവിനുമേൽ, അതിൽനിന്നും വഴുതിയൊഴുകിയ വാക്കുകൾക്കുമേൽ കടിഞ്ഞാൺ തീർത്തില്ല...

""...കണ്ണാ... ഞാമ്പറയുന്നത് നീയൊന്നുകേൾക്ക്... എനിയ്ക്കു നിന്നോടതെങ്ങനെ പറയണമെന്ന് അറിയാത്തോണ്ടാ പറയാണ്ടിരുന്നേ..!!"""_ അവൾ മൂക്കുവലിച്ചുകൊണ്ട്

💬 Comments

View all comments