Chapter Title : ചാരുലത ടീച്ചർ 5 [Jomon]
ഒടുക്കം ശ്വാസമുട്ടുമെന്നവസ്ഥ വന്നപ്പോളാണ് ഞാനങ്ങളിരുവരും പരസ്പരം വിട്ടകന്നത്... എന്നെയൊന്നു നോക്കാൻ കൂടി കൂട്ടക്കാതെ അടുത്ത് കണ്ട മരത്തിൽ ചാരിനിന്നു കിതപ്പടക്കാൻ ശ്രമിക്കുന്ന ചാരുവിനെ കണ്ടെനിക്ക് ചിരി വന്നെങ്കിലും അത് വളരേ വിദക്തമായി ചുണ്ടിലൊളിപ്പിച്ചുകൊണ്ട് ഞാനവളുടെ അടുത്തേക്ക് നടന്നു.... മെല്ലെ മെല്ലെ അവൾക്കരികിലേക്ക് നടന്നടുക്കുന്ന എന്നെയവൾ ഒളിക്കണ്ണാൽ നോക്കുന്നുണ്ടെങ്കിലും എന്റെ മുഖത്തേക്കോ കണ്ണുകളിലേക്കോ നോക്കാനവൾക്ക് മടിയുള്ളത് പോലെ... അല്ല മടിയല്ല നാണമാണ്... അവളുടെ ചുവന്ന കവിളുകൾ വിയർപ്പ് പൊടിഞ്ഞ മൂക്കും എന്നെനോക്കിയങ്ങനെ വിളിച്ചു പറയുന്നത് പോലെ തോന്നിയെനിക്ക്........
"ചാരു നിന്റെ ചുണ്ടിൽ ചോര...!
അവളുടെ ഇളം റോസ് ചുണ്ടുകളിൽ പറ്റിയിരുന്ന ചോര തുള്ളികൾ കണ്ടുഞാൻ മെല്ലെ പറഞ്ഞു.... അത് കേട്ടൊരു വെപ്രാളത്തോടെയവളത് തുടച്ചു കളയാൻ കൈയുയർത്തിയെങ്കിലും ഞാനത് തടഞ്ഞു.....
എന്താണെന്ന ഭാവത്തിലെന്നെ തലയുയർത്തി നോക്കിയവളൾ കാണുന്നത് അവളുടെ ചോര ചുണ്ടുകളെ ലക്ഷ്യമാക്കി വരുന്ന എന്നെയാണ്... എന്നെ തടയുമെന്ന് കരുതിയെങ്കിലും ആ ചിന്തകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു അവളുടെ മുഖത്തേക്ക് സ്ത്രീസഹജമായൊരു നാണം കടന്നു വന്നത്... എന്തോ എന്റെ കണ്ണുകളിലേക്ക് നോക്കാൻ മടി തോന്നിയവൾ ഇരു കണ്ണുകളും കൂട്ടിയടച്ചങ്ങനെയേ നിന്നു... എന്തുകൊണ്ടും എനിക്ക് മാത്രം വിദേയയായി........... എന്നലാ ചുണ്ടുകളുടെ വിറയൽ കണ്ട ഞാൻ വലുതായിയൊന്നും ചെയ്യാൻ ഒരുക്കമായിരുന്നില്ല.... സാവധാനം അവളോട് ചേർന്നു നിന്നുകൊണ്ട് ഞാനവളെ വിളിച്ചു....
"ചാരുവേ..!!!
അതോടൊപ്പം തന്നെയെന്റെ വലതുകയ്യവളുടെ ഇടുപ്പിലമർന്നു...
"ഏഹ്ഹ്..."
ഒരു കോരിത്തരിപ്പോടെയവളെന്നെ മുഖമുയർത്തി നോക്കി...... ടീച്ചർ ആണ്... പക്ഷെയധേ സമയം തന്നെ ആളൊരു പേടിതൊണ്ടി കൂടിയാണെന്ന് എനിക്ക് മനസിലായി... കൂടുതൽ ഇട്ട് വട്ട് കളിപ്പിക്കണ്ടെന്നു തോന്നിയ ഞാൻ മെല്ലെയവളുടെ ഇടുപ്പിൽ പിടിച്ചിരുന്ന കൈയഴിച്ചു........ എന്തോ മണിക്കൂറുകൾ
💬 Comments
View all comments