Chapter Title : ചാരുലത ടീച്ചർ 5 [Jomon]
വെള്ളത്തിൽ നിന്നും പുറത്തു വന്നത് പോലവളൊരു ആശ്വാസത്തോടെ എന്നെ നോക്കി..
"പോകുവല്ലേ..."
അവളെനോകിയൊന്നു കണ്ണ് ചിമ്മിക്കൊണ്ട് ഞാൻ ചോദിച്ചു... മറുപടി വരില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ മെല്ലെ മുൻപിലേക്ക് കയറി നടക്കാൻ തുടങ്ങി..... പിറകെയവളും.....
"ഓയ്.......!!!!!!
ഒട്ടും പ്രതീക്ഷിക്കാതെയാണ് ചാരുവിന്റെ സ്ഥിരം കുസൃതി നിറഞ്ഞയാ വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്... പക്ഷെയവളെയെന്റെ കൃഷ്ണമണികൾ ഒപ്പിയെടുക്കും മുൻപേ കാറ്റ് പോലെ പറന്നു വന്നവളെന്റെ നെഞ്ചിലേക്ക് വീണു....എന്റെ നടുവൊടിയുമെന്ന് എനിക്ക് തോന്നിപ്പോയി ഒരു നിമിഷം.. അതുപോലെ ആയിരുന്നു അവളുടെ പിടുത്തം....
എന്താണെന്ന് ചോദിക്കാൻ ഞാൻ തുടങ്ങും മുൻപേ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുമായി വീണ്ടും ഒട്ടിചേർന്നിരുന്നു..... ആദ്യത്തെ ഞെട്ടൽ കഴിഞ്ഞതും അവളുടെ ഇരു വശത്തെയും യക്ഷി പല്ലുകൾ എന്റെ ചുണ്ടിലേക്ക് അമർന്നിരുന്നു....
""അആഹ്ഹ....""""
ചോരയുടെ രുചിയെന്റെ നാവിൽ എത്തിയതും ഞാനൊന്ന് പിന്നിലേക്ക് ചാടി....
"ദൈവമേ എന്റെ ചുണ്ട്..."
ചുണ്ടവിടെ തന്നെയുണ്ടോ എന്നുള്ള പേടിയിൽ ഞാനൊന്നവിടെ പരാതി നോക്കി..
പിന്നെ വിരലുകളിൽ നോക്കിയപ്പോ ആണ് ഒരല്പം രക്തം കണ്ടത്....
"നീ വല്ല പ്രേതവുമാണോടി...."
സ്വന്തം ചുണ്ടിൽ പറ്റിയ രക്തം നാവുകൊണ്ട് നുണഞ്ഞു രുചി നോക്കുന്ന ചാരുവിനെ നോക്കി ഞാൻ ചോദിച്ചു.... പക്ഷെ മറുപടിഒന്നുമില്ല... ചുണ്ടിലൊളിപ്പിച്ച ചിരിയോടെയാണ് നിൽപ്പ്... ശെരിക്കും പറഞ്ഞാൽ ഒരു യക്ഷിയുടെ ഭാവം..... ചോര പൊടിഞ്ഞ ചുണ്ടുകളും അവയിലൂടെ രുചി തേടി നടക്കുന്ന നാവും... കണ്ണുകളിൽ എന്നെയെന്നല്ല സാക്ഷാൽ ഗന്ധർവ്വനെ വരെ മയക്കി വരുത്തിയിലാക്കാൻ പോന്ന ആകർഷണവുമായി നിൽക്കുന്ന ചാരു....
"നീ കടിച്ചില്ലേ എന്നെ... അപ്പൊ എനിക്കും കടിക്കാം..."
അതും പറഞ്ഞൊരു ചിരിയോടെയവൾ എന്നെയും കടന്നു നടന്നകന്നു.... ഒരുനിമിഷം
💬 Comments
View all comments