0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 2610

വന്നത്..“

ശബ്ദം വളരേ താഴ്ത്തി ഞാനവന്റെ ചെവിയിൽ പിറുപിറുത്തു…മൈരൻ ഒടുക്കത്തെ ചിരിയാണ് വായും പൊത്തിയിരുന്നു

ഈ മാരണം ആണെങ്കിൽ എണീറ്റ് പോകുന്നുമില്ല…ഞങ്ങളെന്ത് കോപ്പ പറയുന്നതെന്ന് നോക്കി ഇരിപ്പുണ്ട്…

”ആദി നമ്മള് പരിചയപ്പെട്ടില്ലല്ലോ….ഞാൻ…എന്റെ പേര് ദക്ഷ…..“

വേഗന്ന് തന്നെ ഇരുന്നിടത്തു നിന്നെണീറ്റു വന്നെനിക്ക് നേരെ കൈ നീട്ടികൊണ്ടവൾ പറഞ്ഞു….അരുതാത്തതെന്തോ കണ്ടത് പോലെ ആ ക്ലാസ്സ്‌ മുറിയിലെ ഒട്ടുമിക്ക ചെക്കന്മാരും പെണ്ണുങ്ങളും ഞങ്ങളിരുവരെയും മാറിമാറി നോക്കുന്നുണ്ട്…ചിലരുടെ കണ്ണിൽ അത്ഭുതമാണെങ്കിൽ മറ്റു ചിലരിൽ അസൂയയുടെ കണങ്ങൾ……പക്ഷെ രണ്ടിലും പിടിതരാതെ മറ്റൊരു കൂട്ടം പെണ്ണുങ്ങളിൽ പുച്ഛവും….ആകെപ്പാടെ എനിക്ക് കൺഫ്യൂഷനായി…കൈ കൊടുക്കണോ വേണ്ടയോ……….പക്ഷെ എന്റെയുള്ളിൽ നിന്നൊരു അലാറം മണി അടിക്കുന്നത് പോലെ….ഞാൻ ചിലപ്പോ അവളുടെ കയ്യിൽ പിടിക്കുന്ന നിമിഷം തന്നെ ചാരു കയറി വന്നാൽ….സംഭവിച്ചു കൂടായികയില്ല……അങ്ങനെയൊരു ക്‌ളീഷേ പിണക്കത്തിലേക്ക് എന്റെ കഥ മാറ്റിയെഴുതാൻ താല്പര്യമില്ലാത്തത് കൊണ്ടു തന്നെ ഞാനാരുമറിയാതെ അജയന്റെ കാലിൽ തോണ്ടി….കൊല്ലം കുറച്ചയല്ലോ അവനെന്റെ കൂടെ നടക്കുന്നു..അപ്പൊ സ്വാഭാവികമായും ഒരു നോട്ടത്തിന്റെയും തൊണ്ടലിന്റെയും അർത്ഥം അവനു മനസിലാകും…അല്ലെങ്കിൽ ഇതുപോലെ കോഡ് ഭാഷ ഉപയോഗിക്കാൻ ആണുങ്ങളെ കഴിഞ്ഞിട്ടേ വേറെയാരുമുള്ളു….

“ഹായ് ഞാൻ അജയൻ…സ്നേഹം കൂടുതൽ തോന്നുന്നവർ അജു എന്ന് വിളിക്കും…”

എല്ലാം മനസിലായത് പോലെ ചാടി എണീറ്റവൻ എനിക്ക് നേരെ നീട്ടിപ്പിടിച്ച വെള്ളപ്പാറ്റയുടെ കൈയിൽ പിടിച്ചു…പക്ഷെ ഞാൻ വിചാരിച്ചത് പോലവളുടെ മുഖത്തൊരു അനിഷ്ടഭവമൊന്നുമില്ല…ഇനിയിപ്പോ ഞങ്ങളുടെ തിയറി തെറ്റിയതാണോ…ഏയ്‌…

“ഹായ്…നിങ്ങൾ രണ്ടു പേരും നല്ല കൂട്ടാണെന്ന് തോന്നുന്നല്ലോ..”

അവന്റെ കൈ പിടിച്ചു കുലുക്കികൊണ്ടവൾ ചോദിച്ചു….

“പിന്നേയ്….ചെറുപ്പം മുതലുള്ള കൂട്ടാ…!

അവനെന്നെയൊന്ന് നോക്കി പറഞ്ഞു…അവസാനമുള്ളയാ പറച്ചിലിനെവിടെയോ ഒരു കുത്തല് ഫീൽ…ഏയ്‌ തോന്നിയതാവും….

”അപ്പൊ വീടും അടുത്തു തന്നെ ആവുമല്ലേ…?

ഈ പുല്ലത്തിക്ക് മതിയായില്ലേ…റേഷൻ കാർഡിന്റെ കോപ്പി കൂടെ കൊടുത്താലേ പോകുവൊള്ളെന്ന് തോന്നുന്നു….

ഞാൻ നിന്നു പല്ല് കടിക്കുന്നത് കണ്ടാണ് അജയനവളെയെന്തോ പറഞ്ഞു വിട്ടത്…ശെരി പിന്നെ കാണാമെന്നു പറഞ്ഞവളും വന്ന വഴി പോയി

“വന്നു വന്നു നിനക്കിപ്പോ ഒരൊറ്റ പെണ്ണുങ്ങളെയും കണ്ണിനുപിടിക്കുന്നില്ലല്ലോ മോനെ കുട്ടാ.. “

എന്തോ വലിയ കാര്യം കണ്ടുപിടിച്ചത് പോലെയവൻ പറഞ്ഞു…പക്ഷെ ഞാനൊന്നും തിരിച്ചു പറഞ്ഞില്ല…മനസ്സിപ്പഴും അവന്റെ വാക്കുകളിൽ കുടുങ്ങി കിടക്കുന്നത് പോലെ….നേരാണ്…ഇപ്പൊ വന്നിട്ട് പോയവളോട് എനിക്കിത്ര ഇഷ്ടക്കേട് തോന്നേണ്ട ഒരാവശ്യവുമില്ല…പക്ഷെ ഉള്ളിലെവിടെയും മറ്റൊരു പെണ്ണിനോടും താല്പര്യവും തോന്നുന്നില്ല….

ഓരോന്നാലോചിച്ചിരിക്കുമ്പോ ആണ് ചാരു ക്ലാസ്സിലേക്ക് കയറി വന്നത്…ഇന്നൊരിളം നീല കളർ കോട്ടൺ സാരിയാണ്….വലിയ ആർഭാടമൊന്നും തോന്നിക്കുന്നുമില്ല കയ്യിലെന്നുമണിയുന്ന വാച്ചും നെറ്റിയിലൊരു നീല പൊട്ടും കാതിൽ കമ്മലും കഴുത്തിലൊരു നൂല് പോലുള്ളൊരു

💬 Comments

View all comments