Chapter Title : ചാരുലത ടീച്ചർ 7 [Jomon]
കണ്ണുകൾ ഇടക്കിടെ ദക്ഷയെ കൊത്തിപ്പെറുക്കി നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു....സമയമാവുമ്പോ അവൻ തന്നെ പറയട്ടെ എന്നും ഞാൻ കരുതി...
ഞാനും ചാരുവും തമ്മിൽ ഇഷ്ടത്തിലായതിൽ പിന്നെ പെണ്ണിനൊരൽപം ഭരണം കൂടിയിട്ടുണ്ട് എന്റെ കാര്യത്തിൽ... അവധി ദിവസങ്ങളിൽ ഫോൺ വിളിച്ചിട്ട് ഞാനെടുത്തില്ലേൽ പിണങ്ങിയിരിക്കുക ക്ലാസ്സ് ഉള്ള ദിവസങ്ങളിലാണേൽ രാത്രി 2 മണിക്കൂറത്തേക്ക് അവളുടെ ഓരോ സംസാരവും വിശേഷങ്ങളും കേട്ടിരിക്കണം... പലപ്പോഴും ഞാനതിനിടയിൽ ഉറക്കം പിടിച്ചു കാണും... അതിന്റെയെല്ലാം ബാക്കി പിറ്റേന്ന് കോളേജിൽ വരുമ്പോൾ തീർക്കും.... വല്ല തല്ലായിരുന്നേൽ കിട്ടിയതും കൊണ്ടു മാറിയിരിക്കാം എന്ന് കരുതാം പക്ഷെ ഇവള് ശെരിക്കും ടീച്ചർമാരുടെ സ്വഭാവമെടുക്കും... തലേന്ന് പഠിപ്പിച്ചത് പോട്ടെ ഒരാഴ്ച്ച മുൻപുള്ളതിനെക്കുറിച്ചൊക്കെ question ആക്കി ചോദിച്ചാൽ ഞാനെവിടുന്നെടുത്തു ഉത്തരം കൊടുക്കാനാ.... ഒടുക്കം ഇത് നടപടിയാവില്ലെന്ന് തോന്നിയപ്പോ മുതൽ ഞാൻ വലുതായിട്ട് ഒന്നുമില്ലെങ്കിലും അവള് ചോദിക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ ഒന്നോടിച്ചു നോക്കിയിട്ട് ക്ലാസ്സിൽ പോകാൻ തുടങ്ങി.......ഏതായാലും അതുകൊണ്ട് ഭാവിയിലെനിക്ക് ഗുണം മാത്രമാണ് ഉണ്ടായത്.... പക്ഷെ അവളുടെ സഹിക്കാൻ പറ്റാത്തതായിട്ടുള്ള സ്വഭാവം എന്നത് ഒന്നു പറഞ്ഞു രണ്ടാമത്തതിന് നഗത്തിനിടയിൽ കിട്ടുന്നത് എവിടാണോ അവിടം പിടിച്ചു ഞുള്ളുക എന്നതാണ്....... കാലത്തി ആണെങ്കിൽ എറച്ചിയടക്കം പിച്ചിയെടുക്കുകയും ചെയ്യും....
"എന്നെങ്കിലും ഒരിക്കൽ എനിക്കിതുപോലൊരു അവസരം കിട്ടും ചാരു.. അന്ന്.... അന്ന് ഞാൻ തീർത്തു തരാം നിന്റെ സൂക്കേട്...!!!
ഇതുപോലെ അവളെനോക്കി വീരവാദം മുഴക്കി ഞാൻ പലപ്പോഴും ദേഷ്യമടക്കും...... ഷെമിക്കാനുള്ള കഴിവെനിക്ക് ആവോളമുണ്ടെന്നു മനസിലാക്കിയതിന്റെ കുന്തളിപ്പാണ് പെണ്ണിന്.....ആർട്സ് ഡേയ് വരമ്പ് ഡേയ് എന്നൊക്കെ പറഞ്ഞു പല പരിപാടികൾ വന്നെങ്കിലും ഞാനതിലൊന്നും പങ്കെടുക്കാതെ മാറി നടന്നു... വാല് പോലെ അജയനും...... എന്നെ വഴിതെറ്റിക്കുന്നതവനാണെന്ന്
💬 Comments
View all comments