0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.3K

പറഞ്ഞു അജയനും കിട്ടി നല്ല നാലു തെറിയവളുടെ കയ്യിൽ നിന്നും..... ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു തുടങ്ങിയതോടെ കലണ്ടറിലെ പേജുകൾ ഓരോന്നായി മാറിക്കൊണ്ടിരുന്നു

ഒടുക്കം ഒരോണക്കാലം വീണ്ടും വന്നെത്തി...... ഓരോ ഡിപ്പാർട്മെന്റ്കളായുള്ള അത്തമിടലും ഓണക്കളികളും പാട്ടും ബഹളവും അവസാനമുള്ള സദ്യയുമൊക്കെയായി അങ്ങടിച്ചു പൊളിക്കാമെന്ന പ്ലാനിലാണ് കോളേജിലെ എല്ലാവരും.... ഞാൻ ആവട്ടെ ക്ലാസ്സിലെല്ലാവരും നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പോലെ മുണ്ടും ഷർട്ടുമൊക്കെയിട്ട് മുറ്റത്തുള്ള മാവിന്റെ ചുവട്ടിൽ നില്കുവാണ്... പായസമായോന്ന് നോക്കാൻ പോയ അജയനെയും കാണുന്നില്ല....

കറുത്ത ഷർട്ടാണ് ഞാൻ ഇട്ടത്.. എന്തോ അന്നത്തെ ദിവസം കറുപ്പിനോടൊരു ഇഷ്ടം തോന്നി...... വെള്ളമുണ്ട് കൂടിയായപ്പോ കാണാനൊക്കെ കൊറച്ചു കൂടെ മെനയായെന്നാണ് രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോ കിട്ടിയ അഭിപ്രായം...... ആഹ് ഏതായാലും ഇങ്ങനെ വന്നത് നന്നായി സെറ്റ് സാരിയൊക്കെ ഉടുത്തു നല്ല മലയാളി മങ്കയായി ഒരുപാടെണ്ണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.... ഒന്നെങ്കിൽ ചെക്കന്മാരെ വായി നോക്കാൻ അല്ലെങ്കിൽ പരുപാടികളിലൊന്നും തലകാണിക്കാതെ രക്ഷപ്പെട്ടു പോന്നവർ... അങ്ങനെ ഉള്ളവരാണ് പുറത്തുകൂടെ നടക്കുന്നവരിൽ അധികവും......... പക്ഷെ പറയാതിരിക്കാൻ വയ്യ.. മടി കാരണം പണിയൊന്നും ചെയ്യാത്ത ടീംസ് ആയത് കൊണ്ടു തന്നെ നെയ്മുറ്റിയ ശരീരം എന്നൊക്കെ വേണമെങ്കിൽ അതുങ്ങളെ വിശേഷിപ്പിക്കാം... അമ്മാതിരി സാധനങ്ങളാ എന്റെ മുൻപിലൂടെ നടക്കുന്നത്. .. ഇടക്കോരോനിന്റെയും നോട്ടമെന്നിലേക്ക് പാളി വീഴുന്നത് ഒരല്പം അഭിമാനത്തോടെ തന്നെ ഞാൻ നോക്കികണ്ടു.... നമ്മളുമൊട്ടും മോശമല്ലല്ലോ എന്നോർത്തിട്ടെ.....

ഓരോന്നാലോചിച്ചു നിന്നപ്പോളുണ്ട് തോമസേട്ടൻ നടന്നു വരുന്നത് കണ്ടത്... ആള്ക്കിന്ന് ലീവാണ്... സദ്യക്കുള്ള പരിപാടികൾ പുള്ളിയാണ് നോക്കി ചെയ്യുന്നത്..... എന്നെ കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ആളൊരു ചിരിയോടെ എന്റെയടുക്കലേക്ക് വന്നു...

"ആദിയെന്താ ഇവിടെ നിൽകുന്നെ.... പരുപാടിക്ക്

💬 Comments

View all comments