0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.3K

ഒന്നുമില്ലേ...?

വെറുതെ ചൊറിയും കുത്തി നിൽക്കുന്ന എന്നോട് പുള്ളി അന്വേഷിച്ചു...

"എന്തോന്ന് പരുപാടി തോമസേട്ടാ... നമുക്കതിനുള്ള കഴിവൊന്നുമില്ല...."

ഞാനൊരു ചിരിയോടെ ആളോട് പറഞ്ഞു.... ഉള്ളത് തന്നെയാണ് പറഞ്ഞത്... വല്ല ചിത്രവും വരയ്ക്കാനുള്ള മത്സരം വല്ലതുമുണ്ടായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു...

"ആഹാ.. എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ.. പിടിപ്പതു പണിയുണ്ട്...."

ആളതും പറഞ്ഞൊരു പോക്കങ്ങു പോയി.....

"കുട്ടാ...!!!

തോമസേട്ടൻ പോയതും അജയനോടി വന്നു....

"എവിടായിരുന്നു മൈരേ.... നേരമെത്രയായെന്ന് അറിയോ ഞാനീ നിൽപ്പ് നിൽക്കാൻ തുടങ്ങിയിട്ട്..."

ഞാനവനെക്കണ്ടു പറഞ്ഞു....

"ഒന്നും പറയേണ്ടടാ... അടുക്കള ഭാഗത്തു എന്തോരം പെൺപിള്ളേരാ.. ഉള്ളി അരിയാനും തേങ്ങ ചിരണ്ടാനുമൊക്കെ.... ഒറ്റ ഒന്നിനും ജാടയില്ല... കാണാനും മോശമില്ല.... പിന്നെ അവരോട് ഓരോന്നും പറഞ്ഞങ്ങനെ നിന്ന് സമയം പോയതറിഞ്ഞില്ല..."

"എന്നാ വാ നമുക്ക് ഒന്നൂടെ പോയിട്ട് വരാം..."

അതും പറഞ്ഞവനെയും തൂക്കി ഞാൻ നടന്നു

"എടാ ഇനിയും പോകാനോ... നിന്റെ ടീച്ചർ ഉണ്ടവിടെ..."

"ചാരുവോ... അവളവിടെ എന്ത് കാണിക്കുവാ...നീ വന്നേ...!

അവനെയും തള്ളിപ്പിടിച്ചു ഞാൻ കാന്റീനിന്റെ ഭാഗത്തേക്ക്‌ നടന്നു.... അവിടുത്തോട് അടുക്കുന്തോറും പെണ്പിള്ളേരുടെ സംസാരവും ഒച്ചപ്പാടും കേൾകാം...

ഞാനകത്തേക്ക് കയറിയപ്പോ കണ്ട കാഴ്ച... അടുക്കളയോടെ ചേർത്തു ടാർപ്പാ കെട്ടിയൊരു ഭാഗമാണ്... അതിനുള്ളിലായി ഒരു എട്ടു പത്തോളം പെൺപിള്ളേർ നിന്നോരോ പണികൾ ചെയ്യുവാണ്... കൊറച്ചു പേർ അരിയാനും കഴുകാനും മറ്റു ചിലർ വെട്ടി കൊണ്ടുവന്ന വാഴയില കീറി തുടച്ചു വെക്കാനും... അതിനിടയിൽ തന്നെ തോമസേട്ടൻ ഏർപ്പാടാക്കിയ പാചകക്കാരും....

പക്ഷെ എന്റെ കണ്ണുകൾ തിരഞ്ഞത് ചാരുവിനെയാണ്...

"ദേ അവിടെ..."

തിരക്കിനിടയിൽ തപ്പുന്ന എന്നെവിളിച്ചു അജയൻ കാണിച്ചു തന്നു കൊറച്ചു മാറിയായി കരിക്കരിയുന്ന മൂന്ന്

💬 Comments

View all comments