0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.3K

പെണ്ണുങ്ങൾക്കരികിലായി ഭിത്തിയിൽ ചാരിനിന്നു സംസാരിക്കുന്നവളെ... ഇടക്കൊരു കഷ്ണം ക്യാരട്ടും കടിക്കുന്നുണ്ട്........

പെട്ടെന്നെന്തോ ഓർത്തത് പോലവൾ ചുറ്റിനും തിരിഞ്ഞു നോക്കി.... സംശയം നിറഞ്ഞ കണ്ണുകളുമായി തിരിഞ്ഞും മറിഞ്ഞും നോക്കുന്നവളുടെ കണ്ണുകളിലെന്റെ രൂപം പതിഞ്ഞതും കൗതുകത്തോടെയാ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.... പിന്നെയാരും ശ്രദ്ധിക്കാത്ത വിധമൊരു ചെറു ചിരികൂടി തന്നവൾ അടുക്കള വഴി പുറത്തേക്ക് ഇറങ്ങി നടന്നു.... അതൊരു ക്ഷണമാണെന്ന് എനിക്ക് തോന്നി..... അതിനാക്കം കൂട്ടാനെന്നവണ്ണമവളുടെ കണ്ണുകൾ ഇടക്കിടെയെന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു....

"അജയാ... ഞാനിപ്പോ വരാം..."

"എടാ സീൻ ആവോ ആളുകളുണ്ട്..!

അവനൊരു പേടിയോടെ ചുറ്റിനും നോക്കി പറഞ്ഞു...

"ഇല്ലെടാ കൊഴപ്പമില്ല... ഞാൻ ശ്രദ്ധിച്ചോളാം... നീ ഇവിടെ തന്നെ നിക്കണേ..."

അതും പറഞ്ഞു ഞാൻ ആളുകൾക്കിടയിലൂടെ മുൻപോട്ട് നടന്നു...... പുകയും ചൂടും നിറഞ്ഞ അടുക്കളയിലൂടെ സുന്ദരനായൊരു പയ്യൻ വരുന്നത് കണ്ടാണെന്ന് തോന്നുന്നു കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന പല പിടക്കോഴികളുടെ കണ്ണുകളും എന്നിലേക്ക് പാളി വീണു..... അവരെയൊന്നും ഒട്ടും തന്നെ നിരാശരാക്കാതെ നിറഞ്ഞൊരു ചിരിയും സമ്മാനിച്ചു ഞാൻ അടുക്കള വാതിലെത്തി...

ചുറ്റുപാടുമോന്ന് നോക്കിയിട്ട് ഞാൻ അവിടേക്ക് ഇറങ്ങി... പിറകിലായൊരു മതിലാണ്... അതിന് ചേർന്നൊരു വലിയ മരവും..... അതിന്റെ തണലിലാണ് കാന്റീൻ നില്കുന്നത്....

എന്റേയൂഹം പോലെത്തന്നെ ആ വലിയ മരത്തിനു പിറകിൽ തന്നെ ഫോണും നോക്കി ചാരു നിൽപ്പുണ്ടായിരുന്നു.....

"Humm... ഹ്മ്മ്..."

ഞാൻ വന്നതറിയിക്കാൻ വേണ്ടി വെറുതെയൊന്ന് മുരടനക്കി ശബ്ദമുണ്ടാക്കി......

"ആഹ് വന്നോ പൊന്നു മോൻ...."

അവൾ കയ്യിൽ പിടിച്ച ഫോൺ ഓഫ്‌ ചെയ്തു കൊണ്ടെന്നോട് ചോദിച്ചു....

"ന്തേയ്‌ വരണ്ടായിരുന്നോ...?

ഞാനൊരു കള്ളനോട്ടത്തോടെ അവളോട് ഒരല്പം ചേർന്നു നിന്നു...

"ആഹ് അങ്ങനെ ആണോടാ

💬 Comments

View all comments