Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
? അതോ നയനയും ആ ഫെമിനിച്ചിയും മാത്രം ?'''
"'ഹ്മ്മ് ..അവർ മാത്രം ... അല്ലാതൊരു സ്ത്രീയും എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടില്ല "'
"' ഏഹ് ? ...ആരും ?'''
"'ഹ്മ്മ് ...ഹേ ..അല്ല ... ഒരാൾ കൂടി "''
"'ഞാൻ പറയട്ടെ അതാരെന്ന് ?''
"'പറയടി "''
"'ഈ ഞാൻ തന്നെ ഹഹഹ "' രജനിയുടെ വോയ്‌സാണ് വന്നത് , മധുരമുള്ള സ്വരവും പൊട്ടിച്ചിരിയും .
ശെരിയാണ് ....
രജനി ഗന്ധി .
മുഖപുസ്തകത്തിലെ ചില ഗ്രൂപ്പുകളിൽ വിരഹം തുളുമ്പുന്നതും പ്രണയാർദ്രവുമായ വരികൾ പണ്ടേ ശ്രദ്ധിച്ചിരുന്നു . സ്വതവേ അങ്ങോട്ട് കയറി പരിചയപ്പെടാനുള്ള വിമുഖത കൊണ്ട് റിക്വസ്റ്റ് അയക്കുകയോ ഒന്നും ചെയ്തില്ല . ഒരു ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ വിജയികളായവരിൽ ഒന്നാം സ്ഥാനം തനിക്കും അവർക്ക് രണ്ടാം സ്ഥാനവും . ഗ്രൂപ്പിലെ അഭിനന്ദനങ്ങൾക്കിടെ റിക്വസ്റ്റ് വന്നപ്പോൾ അക്സപ്റ്റ് ചെയ്തു ..
മടിയൻ ആണല്ലേ , അഡ്മിൻ പരിചയക്കാരൻ ആണ് അവർ പറഞ്ഞു നീ നല്ല എഴുത്തുകാരൻആണ് , പക്ഷെ മടിയനും ആണെന്ന്
അവരുടെ ചിരപരിചിതരെ പോലെയുള്ള മെസേജുകൾ ഉൾക്കൊള്ളാൻ ഒന്ന് വിമുഖത കാണിച്ചെങ്കിലും പെട്ടന്ന് തന്നെ ഇണക്കമായി .
പതിവ് പോലെ സൗഹൃദം വളർന്നപ്പോഴുള്ള ചോദ്യം - വിവാഹത്തെ പറ്റി.
അപ്പോഴേക്കും ഉള്ള തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരാൾ ആണെന്ന് തോന്നിയത് കൊണ്ട് തന്റെ കഥ പറഞ്ഞു .
''എടാ മക്കൂ ...നീ പിന്നെം പോയോ ?'''
""ഹേ ഇല്ലടി .നീയിനി പോകാതിരുന്നാൽ മതി'. '
""ഞാനെങ്ങോട്ട് പോകാൻ . "'
"'നീയോ ..എത്ര
💬 Comments
View all comments