Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
വർഷം കൂടിയാണ് നിന്നെ കാണുന്നത് ? നീണ്ട ആറു വർഷങ്ങൾ "'
""ഹ്മ്മ് ..അത്രേമായി . സാഹചര്യങ്ങൾ അങ്ങനെ ആയിരുന്നെടാ "''
"'ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ നിനക്ക് . അറിയാല്ലോ നയന പോയതിൽ പിന്നെ എന്റെ ഉള്ളറിഞ്ഞുള്ള കൂട്ട് നീയായിരുന്നു . "''
"'ഹ്മ്മ് ... ഒന്നും മനപൂർവ്വമായിരുന്നല്ല.... ഹ്മ്മ് ..നീയെന്നെ മിസ് ചെയ്തോ ?'''
"'പിന്നില്ലാതെ ... ഒത്തിരി . "''
"' എടാ മക്കൂ ..നീയെന്താ എന്നെപ്പറ്റി ഓർത്തത് ..അന്ന് സെക്സ് ചെയ്തതതോ ...ഹഹ ...അതാവും . അല്ലാതെയോർക്കാണ് നിനക്കെന്നെ അറിയില്ലല്ലോ ""'
"' പോടീ പട്ടിച്ചി ..അന്ന് ചാറ്റ് എന്തുകൊണ്ടോ ആ രീതിയിലേക്ക് വഴിമാറി . എന്ന് വെച്ച് അതോർത്തിരിക്കുവല്ല ഞാൻ . ശെരിക്കും പറഞ്ഞാൽ നയന കഴിഞ്ഞാൽ പ്രേമിച്ചിട്ടുള്ളത് നിന്നെയാണ് .. ഒരുപക്ഷെ അവളെക്കാൾ . ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നൊരാൾ ... ആശ്വസിപ്പിക്കുന്നൊരാൾ ...അത് നീയായിരുന്നു . ആ നീയാണ് എന്നിൽ നിന്ന് ഓടിയകന്നത് "'
'''ഹ്മ്മ് ..ഞാൻ എന്താടാ നിന്നിൽ സ്വാധീനം ചെലുത്തിയത് ? എഴുതാൻ പറയുന്നതോ അതോ നനയനയെയും ഫെമിനിച്ചിയെയും മറന്നിട്ടൊരു പെണ്ണു കെട്ടാൻ പറഞ്ഞതോ ?'''
"" അതുമുണ്ട് ..എല്ലാറ്റിലുമുപരി ആൾക്കൂട്ടത്തിന് നടുവിൽ ഏകാകിയാക്കുന്നോരവസ്ഥയുണ്ട് . കുറ്റപ്പെടുത്തലുകൾ , കുറവുകൾ ഒന്നും നോക്കാതെ മനസ് തുറക്കാൻ പറ്റുന്നൊരാൾ ...എല്ലാവർക്കും അങ്ങനെയൊരാൾ സ്വപ്നമാണ് . സാരമില്ലടാ എന്ന് പറയുമ്പോൾ കിട്ടുന്ന ഒരാശ്വാസം .... "''
""ഹ്മ്മ് .. സത്യം പറഞ്ഞാൽ എന്റെ കാര്യങ്ങൾ അധികമൊന്നും നിന്നോട് പറഞ്ഞിട്ടില്ലായെങ്കിലും നീയായിരുന്നു എന്റെ ബെസ്റ്റി . എനിക്കെന്നോരാൾ നീ ആയിരുന്നു .
💬 Comments
View all comments