Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
അന്നത്തെ ആ ചാറ്റോടെ അത് പൂർണമായി . "" രജനിയുടെ റിപ്ലെ
"'രജനീ .... നിനക്കാ പഴയ ഫീലോടെ എന്നോടിടപഴകാൻ പറ്റുന്നുണ്ടോ ?'''
"'ഹ്മ്മ് ... ഉണ്ടെടാ ..ശെരിക്കും ആ ഫീൽ ഞാനറിയുന്നുണ്ട് "'
"'' ഹ്മ്മ്"''
"'ഡാ മക്കൂ ...ഞാനൊരു കാര്യമാവശ്യപ്പെട്ടാൽ നിനക്ക് ചെയ്യാൻ പറ്റുമോ ?'''
"" തീർച്ചയായും . പക്ഷെ നീ എന്നോട് കല്യാണക്കാര്യം മാത്രം പറയരുത് ""'
''ശ്ശെ ...നീയെന്നാടാ ഇങ്ങനെ . ഡാ ..നിനക്ക് അധികം പ്രായമൊന്നുമായില്ല . നീ വിവാഹം കഴിക്കണം . നയന ...അവൾ കല്യാണം കഴിഞ്ഞവളുടെ പാട് നോക്കി പോയില്ലേ ? നീയെന്തിനാണ് ഇനി അവളെയോർത്തിരിക്കുന്നെ ? അവൾ മാത്രമാണോ ഈ ഭൂമിയിലുള്ളത് ?'''
"" രജനീ .... ഞാൻ കല്യാണം കഴിക്കാം ""' മൈക്കിൾ റിപ്ലെ വിട്ടു
"'ഏഹ് ..തീർച്ച ?.. ഇത് സത്യമാണോ ?'''
""ഹ്മ്മ് ... പക്ഷെ പെണ്ണ് നീയായിരിക്കണമെന്ന് മാത്രം ""'
അപ്പുറത്ത് സീൻ ആയി ... പക്ഷെ മറുപടിയില്ല .
"'മൈക്കിൾ ....."''
പേര് വിളിച്ചതേ എന്തോ ഇഷ്ടപ്പെട്ടില്ലായെന്നു തോന്നി . ആദ്യം പരിചയപ്പെട്ട നാളുകളിലാണ് രജനി മൈക്കിളെ ന്ന് വിളിച്ചിട്ടുള്ളത് . പഴയ കഥകൾ പറഞ്ഞ കൂട്ടത്തിൽ കൂട്ടുകാരും നയനയും വിളിക്കുന്ന "മക്കു "എന്ന പേരാണ് പിന്നീട് രജനി വിളിച്ചിരുന്നത്
"'നിനക്കെന്നെ അറിയില്ല ..ഞാൻ ... നീയെന്നെ കണ്ടാൽ പിന്നെ നീ ഒരിക്കലും കാണാൻ ആഗ്രഹിക്കില്ല . "''
"''' നിന്റെ സൗന്ദര്യവും തൊലിവെളുപ്പുമൊന്നും ഞാൻ നോക്കുന്നില്ല രജനീ . നീ ആരാണേലും . എനിക്കെന്ന് ഒരാൾ
💬 Comments
View all comments