0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

ആരേലുമാകട്ടെ .

"' ഡാ ... മക്കൂ ...നീയിപ്പോ എന്ത് ചെയ്യുന്നു ? ഫാമിലി ഒക്കെ ? വൈഫിന്റെ പേരെന്താ ? പിള്ളേരെത്രയാ ?''''

ഓഫീസിന്റെ മുഷിഞ്ഞ തിരക്കുകൾക്കിടയിലെ ഇടവേളയിലാണ് മൈക്കിൾ വീണ്ടും മൊബൈൽ എടുത്തു നോക്കിയത് .

വാസുകി ദേവിന്റെ റിപ്ലെ

"'ഏത് മയിരാടീ ഇത് ... പറഞ്ഞു തൊലക്കടി "''

"'ഹഹഹ .. എന്തൊരു ദേഷ്യമാടാ ചെക്കാ നിനക്ക് . ഇപ്പഴുമൊരു മാറ്റോമില്ലല്ലേ ? ഇങ്ങനെയാണോ ആദ്യായിട്ടൊരാൾക്ക് മെസേജ് ഇടുമ്പോ റിപ്ലെ ഇടുന്നെ ?''''

റിപ്ലെ പോയപ്പോൾ വാസുകി ഓൺലൈൻ ഇല്ലായിരുന്നു , പക്ഷെ പൊടുന്നനെ മറുപടി വന്നപ്പോൾ മൈക്കിളൊന്ന് പകച്ചു .

"'ആരാ ഇത് .. പഠിച്ചവർക്കൊന്നും വാസുകി ദേവെന്ന പേരില്ല "''

''അപ്പൊ സെക്രട്ടറിയേറ്റിൽ നിന്നെയാരും മക്കുവെന്നു വിളിക്കുന്നില്ലേ ? ഹഹഹഹ ..ഞാനായിട്ട് പബ്ലിഷ് ചെയ്യണോ ?'''' തിരിച്ചു റിപ്ലെ വന്നപ്പോൾ മൈക്കിളി നാകെപ്പാടെ ആകാംഷയും ദേഷ്യവും മാറി മാറി വന്നു

""പ്ലീസ് ..ആരാണെന്ന് പറയ് . നൂറുകൂട്ടം ടെൻഷനുകൾ ഉണ്ട് , അതിനിടയ്ക്ക് .. പറ്റൂങ്കിലാരാണെന്ന് പറയ് "' അവൻ ശാന്തനായി മെസേജ് ചെയ്തിട്ട് സ്ക്രീനിലേക്ക് നോക്കി .

"'' ഹഹ ..അപ്പൊ ചെറുക്കന് ശാന്തനാകാനുമറിയാം . എന്താടാ ഈ ചെറുപ്രായത്തിൽ ഇത്രേം ടെൻഷൻ . ഹ്മ്മ് . വല്ലോരും തേച്ചിട്ട് പോയി കാണും "''

"' ബ്ഭ ... നീയാരാടാ ... കഴുവേർട മോനെ . ഫേക്ക് ഐഡിയിൽ വന്നിട്ട് കളിയാക്കുന്നോ ?'''

""'എന്റെ ദേവീ ... തെറി വിളിക്കുന്നോ ? നീ ഓഫീസിൽ അല്ലേടാ മക്കൂ ?

💬 Comments

View all comments