Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
ആരേലും കേൾക്കില്ലേ ?''' മറുപടി ഒരു വോയ്‌സ് ആയിരുന്നു .
അത് കേട്ടപ്പോൾ മൈക്കിളൊന്നാശ്വസിച്ചു
ഫേക്ക് അല്ല .
"' പ്ലീസ് ... ഒന്ന് പറയ് "''
"'ഇത് ഞാനാടാ പോത്തേ . രജനീ ഗന്ധി "''
"'ഏഹ് "' വോയ്‌സിൽ ഞെക്കിയതേ റിപ്ലെ പോയി .അവന്റെ കണ്ണുകളിലെയും വാക്കുകളിലെയും അത്ഭുതം അപ്പാടെ ആ വോയ്സിൽ ഉണ്ടായിരുന്നു .
"'എന്താടാ ..ഞെട്ടിപ്പോയോ ?'''
"" പിന്നില്ലാതെ ..ഇതേതാ പുതിയ ഐഡി . ഈയിടെ തുടങ്ങിയതാണല്ലോ . മൊത്തം മാറി എഴുത്തും ഒക്കെ . പ്രണയകഥകൾ ഒന്നുമില്ലേ ഇപ്പോൾ ?'''
"'മനസിൽ പ്രണയമുണ്ടേൽ അല്ലേടാ എഴുതാൻ പറ്റൂ ... "''
"' ഓഹോ ..എന്നാൽ എന്നെ പ്രണയിച്ചോ നീയ് "''
''ആഹാ .. പ്രണയിക്കാൻ പറ്റിയ കോന്തൻ . നീ ആദ്യം പോയി മുഖം നോക്കടാ . "'
"' ഓ !! സമ്മതിച്ചു .. പിന്ന പറയ് ..വിശേഷങ്ങളൊക്കെ . കുറെ ആയില്ലേ കണ്ടിട്ട് ?''' "''
മൈക്കിൾ റിലാക്‌സോടെ ചാരിയിരുന്നു . രജനിയോട് എന്തും പറയാമല്ലോ ... നല്ലൊരു സുഹൃത്ത് , പിന്നെ ? ....
"'' എടാ മക്കൂ ...നയന എവിടെ ? നീയവളുടെ കാര്യമൊന്നും പറഞ്ഞില്ലല്ലോ '''
നയന !!!
പത്താം ക്‌ളാസ് താൻ പ്രണയിച്ച പെണ്ണ് ...അല്ല തന്നെ പ്രണയിച്ച പെണ്ണ്
തോട്ടത്തിൽ അവറാച്ചൻ മുതലാളിയുടെ മോളെ പ്രണയിക്കാൻ തക്കവണ്ണം താനത്ര വിഡ്ഢിയോന്നുമല്ലായിരുന്നു താൻ . എന്ത് കണ്ടിട്ടാണവൾ തന്റെ പുറകെ കൂടിയതെന്ന് അറിയില്ല . കാഴ്ചയിൽ അത്ര മോശമൊന്നുമല്ലങ്കിലും തനിക്ക്
💬 Comments
View all comments