Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
അത്ര പ്രത്യേകതകൾ ഒന്നുമില്ലായിരുന്നല്ലോ .
മലയാളം ടീച്ചർ പ്രസവാവധിക്ക് പോയപ്പോൾ ആറുമാസത്തേക്ക് താത്കാലിക പോസ്റ്റിലേക്ക് വന്ന മീന ടീച്ചർ അന്ന് ഫെബ്രുവരി പതിനാലിന് പ്രണയലേഖന മത്സരം എഴുതിപ്പിക്കുന്നത് വരെ താനും കഴിവൊന്നുമില്ലാത്ത പയ്യനായിരുന്നു . മുഷിഞ്ഞ ക്‌ളാസിനെ സജീവമാക്കുന്നതിൽ മീന ടീച്ചർക്ക് വളരെ വൈദഗ്ദ്ധ്യമായിരുന്നു . ഒരു കുട്ടി പോലും എഴുതാതിരിക്കരുത് , വേണമെങ്കിൽ ഈ ക്‌ളാസ്സിലെ ഏതെങ്കിലും പെൺകുട്ടിയുടെ പേര് വെച്ച് എഴുതിക്കോളൂ എന്ന് ടീച്ചർ പറഞ്ഞപ്പോൾ തുടർന്നുണ്ടാകുന്ന ഹാസ്യം തുളുമ്പുന്ന നിമിഷങ്ങളോർത്താണ് എഴുതിയത് തന്നെ .
തന്റെ വലത്തേ ബെഞ്ചിലിരിക്കുന്ന നയന എബ്രഹാമിലാണ് മുഖമൊന്ന് ചെരിഞ്ഞതേ കണ്ണുടക്കിയത് .
നാട്ടിലെ അറിയപ്പെടുന്ന കോൺട്രാക്ടർ അവറാച്ചൻ മുതലാളിയുടെ ഏക സന്താനം . സ്‌കൂൾ ബ്യൂട്ടി . നീല കളർ ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന യൗവനം . തോളൊപ്പം വെട്ടി നിർത്തിയ ഷാംപൂ പുരട്ടിയ മുടി . മുല്ലമൊട്ടുകൾ പോലത്തെ നിരയൊത്ത പല്ലുകൾ . ക്‌ളാസിൽ എല്ലാവരും അവളെ വായി നോക്കുന്ന കൂട്ടത്തിൽ താനും നോക്കിയിരുന്നു എന്നതൊരു സത്യം മാത്രം .
ലാസ്റ്റ് ബെല്ലടിച്ചപ്പോൾ എഴുതിയ കത്ത് പൂർത്തിയാക്കാതെ തന്നെ എല്ലാവരുടേയുമൊപ്പം ടീച്ചറുടെ കയ്യിലേക്ക് കൊടുത്തു ; വീട്ടിലേക്ക് മടങ്ങി .
അന്നന്നേരത്തേക്ക് പണിയെടുക്കുന്ന അമ്മക്കൊപ്പം ചെലവഴിക്കുമ്പോൾ പ്രണയലേഖനമോ നയനയോ ഒന്നും മനസ്സിൽ വന്നിരുന്നില്ല . പശുവിനുള്ള പുല്ലു ചെത്തും പച്ചക്കറി നനക്കലും തീർന്നപ്പോഴേക്കും അപ്പൻ ആടിയാടി വന്നിരുന്നു, പതിവ് പല്ലവിയായ തെറിയും ബഹളവും കേൾക്കാൻ നിൽക്കാതെ താൻ പുസ്തകവുമെടുത്ത് സ്ട്രീറ്റ് ലൈറ്റിങ് മുന്നിലുള്ള കലുങ്ക് ലക്ഷ്യമായി നടന്നിരുന്നു .
പിറ്റേന്ന് മീന ടീച്ചറുടെ പീരിയഡ് ഉച്ച
💬 Comments
View all comments