Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
"'
"'ഒക്കെ ... അതിന്റെ പുറകിലൂടെ ഉള്ള കൈ വഴിയേ നടന്നാൽ പത്തുമിനിട്ട് മതി . കുത്തനെയുള്ള ആ കയറ്റം കേറി വരുവാണേൽ അര മണിക്കൂർ എടുക്കും .'''
"'ജീപ്പീ വഴിയേ വരുമോ ?'''
"'ഇല്ലടാ ..."'
"'ഹ്മ്മ് ... കേറ്റം കേറി ഒറ്റ വഴിയുള്ളോ ?'''
"'അതേടാ ... ഒരാറ് കിലോമീറ്റർ കഴിയുമ്പോ വലിയൊരു പാറയുണ്ട് . അവിടുന്നിറക്കം ഇറങ്ങിയാൽ വീട്ടിലേക്കാണ് . "''
'''ഹമ് '''
"'എടാ ... പണിക്കാരുണ്ട് . ഞാനവർക്ക് കാപ്പിയായി പോകും . പുറകിലെ വാതിൽ അടക്കില്ല . നീ വന്നൊന്ന് മയങ്ങിക്കോ രാത്രി ഉറക്കമിളച്ചതല്ലേ "''
"'ഹ്മ്മ് """
ചൂട് ചായ എങ്ങനെയോ അകത്താക്കി ജീപ്പെടുത്തു .
രജനിയായിരുന്നു മനസിൽ മുഴുവൻ ...
താൻ വരുന്നതിന്റെ സന്തോഷം കഴിഞ്ഞ ദിവസത്തെയത്ര അവളുടെ ശബ്ദത്തിലില്ല .
ഇനി അവളെ ഇഷ്ടപ്പെടില്ലയെന്നു കരുതിയാണോ ...
ഈ മൈക്കിളിനെ അവൾക്കറിയില്ല ...സ്നേഹിച്ചു കൊല്ലും ഞാൻ
ഓഫ് റോഡിലൂടെ ജീപ്പ് കുതിച്ചു .
വലിയ പാറ കാണാറായതും മനസിരമ്പി തുടങ്ങി
പാറയിലേക്ക് വലിയ കുട്ടയിൽ എന്തോ ചുമന്നു കൊണ്ട് പോകുന്ന ആദിവാസികൾ ... അൽപം പാറയുടെ അടുത്തേക്ക് വന്നപ്പോൾ കണ്ടു തേൻ കറുപ്പുള്ള പെണ്ണുങ്ങൾ നിന്ന് കപ്പ പൊളിക്കുന്നതും അരിയുന്നതും
ഇതിലാരാണ് രജനി .?
ജീപ്പിന്റെ ഇരമ്പൽ കേട്ട് ആകാംഷയോടെ നീളുന്ന കണ്ണുകളിൽ മനസിൽ രൂപപ്പെടുത്തിയ രജനിയുടെ മുഖം കണ്ടില്ല .
പാറയുടെ വലതു ഭാഗത്ത് താഴേക്കുള്ള ഇറക്കത്തിലൂടെ ജീപ്പ് പാഞ്ഞു .
കപ്പയും വിവിധതരം കൃഷികളും നിറഞ്ഞ പറമ്പിന് താഴെയായി ആസ്ബറ്റോസ് ഇട്ട
💬 Comments
View all comments