0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

നിനക്കിഷ്ടമായാൽ ... നാളെ ഉറങ്ങാൻ പറ്റിയില്ലങ്കിലോ ?''

''''എന്നാൽ നീ കിടന്നുറങ്ങിക്കോ ..എന്തായാലൂം നാളെ രാത്രി നിന്നെ ഞാനുറക്കില്ല ""

"'ഉവ്വ ... നാളെ കാണുമ്പോഴറിയാം . മക്കൂ "' വിഷമം കലർന്ന സ്വരം

"'' നീ കരയുവാണോ രജനീ ...എന്ത് വന്നാലും നിന്റെ കൂടെ ഞാനുണ്ടാകും .അല്ലെങ്കിലും നിന്നെ കണ്ടിട്ടൊന്നുമല്ലലോ ഞാനിഷ്ടപ്പെട്ടത് ?'''

"'കണ്ണ് .. കണ്ണ് കെട്ടിയിട്ടാണെങ്കിലും നീയെനിക്കൊരു രാത്രി തരണേടാ "'' ഒരേങ്ങലോടെ കോൾ കട്ടായി

വെള്ളമ്മ !!
രജനീ ഗന്ധി !!
വാസുകി ദേവ് !!

ആരാണവർ ...ആരായാലും തനിക്കവർ സ്നേഹം മാത്രമേ പകുത്തു തന്നിട്ടുള്ളു ..ഈ ലോകത്ത് കരുണയോടെ തന്നെ സമീപിച്ചവൾ ..

അമ്മ കൂടി പോയപ്പോൾ തന്നെ ശ്രവിക്കാൻ ഉണ്ടായൊരേയൊരാൾ

ജീപ്പ് നൂറിലേക്ക് കുതിച്ചു

"'ചേട്ടാ ... ഒരു ചായ "''

ഒരു ചെറിയ കവലയിൽ കണ്ട പഴയൊരു ചായക്കടയിലേക്ക് കേറി ചായക്ക് പറഞ്ഞു .

ഒന്ന് രണ്ട് പെട്ടിക്കടകളും ഒരു പോസ്റ്റ് ഓഫീസും ..

രജനി പറഞ്ഞത് ശെരിയാണ് , BSNL ന് റേഞ്ചുണ്ട്

"'ചേട്ടാ ... ഇവിടെ വെള്ള ....."' ചോദിക്കാൻ തുടങ്ങുന്നതിന് മുൻപ് മെസ്സഞ്ചർ കോൾ

"'രജനീ ..."'

"'' നീയെവിടെയെത്തീടാ ?''' അവളുടെ ശബ്ദത്തിൽ അത്ര പ്രസരിപ്പില്ല .

"' ഞാൻ ഇവിടെ അടുത്തെത്തി . ഇനി എട്ട് കിലോമീറ്റർ ആണ് കാണിക്കുന്നേ . ഇവിടെയൊരു ചായക്കടയിൽ കേറി ഇരിക്കുവാ . ഇവരോട് വഴി ചോദിക്കാമെന്ന് കരുതി "'

"' നീയിരിക്കുന്ന കടയുടെ ഓപ്പോസിറ്റായി ഒരു പോസ്റ്റ് ഓഫീസില്ലെ ?"'''

""ഉണ്ട് ...

💬 Comments

View all comments