0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

നോക്കി .

ഇതൊരു ആദിവാസി കോളനിയാണല്ലോ .
ഇപ്പോൾ പുറപ്പെട്ടാൽ നാളെ രാവിലെയേ എത്തൂ .

രജനിയയച്ച ലൊക്കേഷൻ കണ്ട് മൈക്കിൾ പിറുപിറുത്തു

ബുള്ളറ്റൊഴിവാക്കി ജോയി സാറിന്റെ മകന്റെ ബൊലേറോയുമെടുത്ത് കറക്റ്റ് അഞ്ചിന് തന്നെ ഇറങ്ങി

ജീപ്പിലിരിക്കുമ്പോൾ നൂറു ചോദ്യമായിരുന്നു മനസിൽ ?

രജനി ...അവൾ എന്തിനാണ് ആ കോളനിയിൽ ?
അവൾ ആദിവാസിയാണോ ?

കറുപ്പും തവിട്ടും നിറഞ്ഞ അവളുടെ രൂപം മനസിൽ രൂപപെടുത്തിയെടുക്കാൻ നോക്കി .

"' ഹാലോ ..രജനീ ...""
മെസ്ഞ്ർ കോളർ ടോൺ വന്നപ്പോൾ രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു .

"" നീ പുറപ്പെട്ടോ ?''

"' ആം ..എപ്പോഴേ . രാവിലെ എട്ടരയോടെ എത്തുമെന്നാണ് ഗൂഗിൾ മാപ്പിൽ കാണിക്കുന്നത് '''

"'പതിയെ സൂക്ഷിച്ചു വന്നാൽ മതി . ബുള്ളറ്റല്ലേ ?

""അല്ല ...ഞാൻ ജോയി സാറിന്റെ മോന്റെ ജീപ്പെടുത്തു ""

''അത് നന്നായെടാ . കുറെ ഭാഗം ടാറിങ്ങൊന്നുമില്ലാ ""

"'നീയെന്താ ആ മലമൂട്ടിൽ ? നീ അവിടെയുള്ള ആളാണോ ? "''

"'ഹഹ ...അതല്ലേടാ മക്കൂ ഞാൻ പറഞ്ഞത് നീയെന്നെ കാണുമ്പോ അപ്പോസ്ഥലം വിടുമെന്ന് "'

"'അതൊന്നുമില്ല ...ആട്ടെ .. അവിടെ വരുമ്പോ നിന്റെ പേരെന്തെന്ന് ചോദിക്കണം "''

"'വെള്ളമ്മ ... അങ്ങനെ പറഞ്ഞാലേ അറിയൂ ...ഞാൻ വെക്കട്ടെ ..നീ സൂക്ഷിച്ചു വാ ""

''എന്താ ഉറക്കം വരുന്നുണ്ടോ ?'''

"' ഹമ് ... രണ്ട് ദിവസം നല്ല പണിയായിരുന്നു . പിന്നെ നാളെ നീ വരില്ലേ . എന്തേലും ഉണ്ടാക്കി വെക്കണം ... പിന്നെ .. പിന്നെ

💬 Comments

View all comments