0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

ശരീരം മതിയെടി എനിക്ക് . നിനക്കീ മുഖസൗന്ദര്യം ഉണ്ടെങ്കിലല്ലേ ഇനി കല്യാണം നടക്കൂ എന്നുപറഞ്ഞെന്റെ മുഖത്തേക്ക് അപ്പച്ചൻ ആസിഡ് ഒഴിച്ചു ....."''

''' ഏഹ് ?''

"' തടസം പിടിക്കാനെത്തിയ ടീച്ചറുടെ മുഖത്താണത് വീണത് ''' ഒന്ന് നിർത്തി നയന തുടർന്നു

''''അതോടെ ടീച്ചറുടെ മേലെയുള്ള അവരുടെ ഹസ്ബന്റിന്റെ പീഡനം കൂടി . ഒരു വേലക്കാരിയെപോലെയാണ് ടീച്ചറെ പിന്നെ കണ്ടത് . സഹായിക്കാനായി വന്ന ടീച്ചറുടെ അനിയത്തിയെ ...."''

"'നീ ..നീ പിന്നെയവരെ എങ്ങനെ കണ്ടു ''

'' ഫോൺ ഒരിക്കലും അയാൾ കണ്ടിരുന്നില്ല . ഒന്ന് പിടിക്കപ്പെട്ടാൽ മറ്റൊന്ന് ഉപയോഗിക്കാനായി ഞാനൊരു ഫോൺ കൂടി കൊടുത്തിരുന്നു . ""'

"'ടീച്ചർക്കയാളെ ഉപേക്ഷിക്കാൻ പാടില്ലായിരുന്നോ ?'''

"'' പലതവണ ആവശ്യപ്പെട്ടതാണ് . ടീച്ചർ പല കാരണങ്ങളാണ് പറഞ്ഞത് . ടീച്ചറുടെ മകൾ . പിന്നെ അയാളുടെ പൊതുജനമധ്യേ ഉള്ള സൽപ്പേരും വിശ്വാസവും . ആരുമയാളെ അവിശ്വസിക്കില്ല . അത് തന്നെ സംഭവിച്ചു . ടീച്ചറുടെ അനിയത്തിയെ പീഡിപ്പിച്ചിരുന്നയാൾ , അന്ന് പക്ഷെ അതിനിടയിൽ വന്ന മകളെ അയാൾ മർദിക്കുന്നതു കണ്ടപ്പോഴാണ് ടീച്ചറുടെ നിലവിട്ടത് .ടീച്ചർ നോക്കിയപ്പോൾ മകളുടെ ശ്വാസം നിലച്ചിരുന്നു . മകൾക്ക് വേണ്ടി അതുവരെ എല്ലാം ക്ഷമിച്ച ടീച്ചർ അയാളെ ..."'' നയന മുഴുമിക്കാതെ നിർത്തി "''

"' ഈശ്വരാ .... "'മൈക്കിൾ മുഖം പൊത്തി സ്റ്റീയറിങ്ങിലേക്ക് കിടന്നു

"'മക്കൂ .....നിന്നെ മനപൂർവ്വമാണ് ഞാൻ പ്രകോപിപ്പിച്ചത് .എന്നെ വെറുത്തിട്ടെങ്കിലും നീയൊരു വിവാഹം കഴിക്കാൻ . നിന്റെ ഈ ജീവിതം ഞാൻ കാരണം തുലയാതിരിക്കാൻ . "''

💬 Comments

View all comments