0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

ഒരു രൂപ തുട്ടുകൾ സൂക്ഷിച്ചു വെച്ച് ഉണ്ടാക്കിയ പൈസ കൊണ്ട് പുതുതായി വന്ന അതിഥി ''പൊറോട്ട "' യും സാമ്പാറും തട്ടുമ്പോൾ നയനയുടെ അപ്പനവിടെ വന്നു .

"' കഴുവേർട മോനെ ... നിനക്കെന്റെ കൊച്ചിനെ പ്രേമിക്കണം അല്ലേടാ ""' മുഖമടച്ചുള്ള അടിയിൽ നിന്ന് രക്ഷപെടുത്തിയത് പഴയ നക്സലൈറ്റ് പീതാംബരൻ ചേട്ടനാണ്

സ്‌കൂളിലേക്കാണ് അവറാച്ചൻ മുതലാളി പിന്നെ വന്നത് .

അച്ഛന്റെ അടിയേക്കാൾ വിഷമപ്പെടുത്തിയത് അമ്മയുടെ കരച്ചിലായിരുന്നു.

പിന്നെ ഈ കാരണത്താൽ ജോലി പോയ മീന ടീച്ചറും .

നയനയെ സ്‌കൂൾ മാറ്റി.

എല്ലാം ആ ഒരു കത്ത് കാരണം .

പിന്നീടവളെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്

താൻ ഫോർത്ത് ഗ്രൂപ്പും അവൾ സെക്കൻഡ് ഗ്രൂപ്പും

അന്നത്തെ സംഭവത്തിൽ അടക്കാനാവാത്ത ദേഷ്യമുണ്ടായിരുന്നു . പക്ഷെ അവൾ കണ്ടതേ ഓടി വന്നു .

എങ്ങനെയോ അപ്പന്റെ കയ്യിൽ ആ ലെറ്റർ കിട്ടിയതാണെന്നും അവൾ കൊടുത്തതല്ല എന്നും ഒക്കെ പറഞ്ഞു സോറി പറഞ്ഞു . സ്‌കൂളിൽ എത്തിയപ്പോഴാണ് മീന ടീച്ചർ വാലന്റൈൻ ഡേക്ക് കത്തെഴുതിച്ചതാണെന്നും നയനയുടെ പേര് വെച്ച് പലരും എഴുതിയിട്ടുണ്ടെന്നും അപ്പനറിഞ്ഞത് എന്നും അവൾ പറഞ്ഞു . എന്നാലും ഒരു മുൻകരുതലെന്ന പോലെ നയനയെ സ്ക്കൂൾ മാറ്റി . ഒപ്പം വാലന്റൈൻ ഡേ എന്ന പുരോഗമന വാദികളുടെ ആഘോഷം സ്‌കൂളിലെത്തിച്ചതിനു മീന ടീച്ചറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു .

പിന്നീട് നയനയുമായി അടുത്തു . അവളായിരുന്നു പ്രണയം പറഞ്ഞത് .

വെറുമൊരു സാങ്കല്പിക കത്ത് കൊണ്ട് തന്നെ ഇത്ര പുകിൽ ഉണ്ടായെങ്കിൽ അവളോടുള്ള പ്രണയം പൂവിടുമെന്ന് ഓർക്കാനേ

💬 Comments

View all comments