Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
വയ്യായിരുന്നു . അതവളോട് പല തവണ പറഞ്ഞിട്ടുണ്ട് . എന്നിട്ടും അവൾ അതി തീവ്രമായി പ്രണയിച്ചു ..അവൾ അല്ല ... ഞങ്ങൾ .
പ്രീഡിഗ്രി കംപ്ലീറ്റ് ആക്കി അവൾ ഹയർ സ്റ്റഡീസിന് കാനഡക്ക് പോയി , ഒരു വർഷം നാട്ടിൽ കിട്ടുന്ന ജോലികളൊക്കെ ചെയ്തിട്ട് അവളുടെ നിർബന്ധപ്രകാരം താൻ ബി കോമിന് ചേർന്നു . ഡിഗ്രി അവസാന വർഷമായപ്പോഴേക്കും അപ്പൻ കുടിച്ചു കുടിച്ചു ജീവിതം വെടിഞ്ഞിരുന്നു .
കൃഷിപ്പണി ചെയ്തും പശുവിനെ വളർത്തിയും പഠിപ്പിക്കുന്ന അമ്മക്കൊരു ഭാരം ആകണ്ടന്ന് കരുതി താൻ പഠിത്തം നിർത്തിയതാണ് . കാനഡയിൽ പാർട്ട് ടൈം ജോലി ചെയ്തു കിട്ടുന്ന തുക തന്റെ പേർക്ക് നയന അയച്ചു തന്നിരുന്നു , അത് കൊണ്ട് താൻ പീജിക്ക് ചേർന്നു .
പീജിക്ക് പഠിക്കുമ്പോൾ നയന തന്നെയാണ് ക്ലബ്ബിലെ സെക്രട്ടറി മാധവേട്ടന്റെ പഴയ നോക്കിയയലേക്ക് വിളിച്ചു പറഞ്ഞു ഒരു മൊബൈൽ ഫോൺ മേടിക്കാനുള്ള കാശിട്ടുണ്ടെന്ന് പറയുന്നതും .
പിന്നെ തങ്ങളുടെ സ്വകാര്യതകൾ മാധവേട്ടനെ ബുദ്ധിമുട്ടിച്ചില്ല
പീജി കഴിഞ്ഞ് അലഞ്ഞു നടന്ന ഒരുപാട് നാളുകൾ . ഒരു ജോലി എന്നുള്ള മോഹം സാക്ഷാത്കരിച്ചു കാണുവാൻ അമ്മയും നിന്നില്ല
ക്ലബ്ബും ചില്ലറ രാഷ്ട്രീയവുമായി നാട്ടിൽ തന്നെ ,
ഒടുവിൽ ഒരു ലോക്കൽ നേതാവിന്റെ കാരുണ്യത്തിൽ നാട്ടിൽ പഞ്ചായത്തിൽ താത്കാലിക ജോലിയിൽ കേറിയ സമയം
നയന കോഴ്സ് കംപ്ലീറ്റ് ചെയ്ത് നാട്ടിൽ വരുന്നതും ഒന്നിച്ചാണ് .
സർക്കാർ ജീവനക്കാരനെ എതിർക്കില്ല എന്നുള്ള ഉറച്ച ബോധ്യത്തോടെ നയനയുടെ നിർബന്ധപ്രകാരം അവറാച്ചൻ മുതലാളിയുടെ വീട്ടിൽ കയറി ചെന്നത് മാത്രം ഓർമയുണ്ട് .
പിന്നീടവളെ
💬 Comments
View all comments