0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

കാണുന്നതും മിണ്ടുന്നതും അവരുടെ വലിയ മതിലിനിപ്പുറം കവിളൻ മടലിൽ മടൽ ചവിട്ടി നിന്നാണ് . നയനയുടെ പാസ്‌പോർട്ടും മൊബൈലും ഉൾപ്പടെ എല്ലാം അവറാച്ചൻ മുതലാളി കൈക്കലാക്കി അവളെ വീട്ടു തടങ്കലിൽ ആക്കിയിരുന്നു .

നയന ക്യാനഡക്ക് മടങ്ങി ,

നാട്ടുകാരിൽ നിന്നുള്ള മുഖം രക്ഷിക്കൽ മാത്രമല്ല , രണ്ട് മാസം കഴിഞ്ഞ് വിവാഹം കഴിഞ്ഞ് ചിരിയോടെ നിൽക്കുന്ന നയനയുടെ ഫോട്ടോ മുഖപുസ്തകത്തിൽ കണ്ടപ്പോഴാണ് തലസ്ഥാനത്തേക്ക് ഒരു കൂട്ടുകാരന്റെ അടുത്തേക്ക് പോയത് .

കിട്ടുന്ന ജോലികളൊക്കെ ചെയ്തവിടെ നിന്നു .

ടെസ്റ്റുകൾ എഴുതിക്കൊണ്ടേയിരുന്നു ഒപ്പം .

മൂന്നു വർഷങ്ങൾക്ക് ശേഷം സെക്രട്ടറിയേറ്റിൽ ജോലി .

ജീവിതം പച്ചപിടിക്കുവല്ലായിരുന്നു . മുരടിച്ചെന്ന് പറയാം .

അതിന് കാരണം നയനയും

നയന മനസ്സിൽ അത്രമാത്രം ഇടം പിടിച്ചിരുന്നു .

കൂടെ ജോലി ചെയ്യുന്ന വിലാസിനി ചേച്ചിയും ജോയി സാറും റസിയ ഇത്തയുമൊക്കെ കല്യാണം കൊണ്ട് പിടിച്ചാലോചിച്ചപ്പോഴെല്ലാം ഉള്ളിൽ വരുന്നത് നയാനയുടെ മുഖം മാത്രം .

ഒടുവിൽ നയനയുടെ കഥ വിലാസിനി ചേച്ചിയോട് പറയേണ്ടി വന്നു .

അതിന്റെ ഭവിഷ്യത്ത് വീണ്ടും എഴുത്ത് തുടങ്ങി എന്നതാണ് .

ബ്ലോഗിലും മുഖപുസ്തകത്തിലും കഥകൾ , കവിതകൾ ... പിന്നെ വൈകുന്നേരത്തെ നേരമ്പോക്കുകൾ അതായി പിന്നെ , നയന വീണ്ടും വരുന്നത് വരെ .

ഫേസ്‌ബുക്കിൽ നയനയുടെ റിക്വസ്റ്റ് വന്നപ്പോൾ ഒന്ന് സംശയിച്ചു . എന്നിട്ട് അക്‌സ്പറ്റ് ചെയ്തു . കാരണം അവളെ ഒരു നോക്ക് കാണാനുള്ള മോഹം

രണ്ട് കുഞ്ഞുങ്ങളായി അവൾക്ക് .

തടിച്ചിട്ടുണ്ട് , അവളുടെ പ്രസരിപ്പുള്ള മുഖത്തേക്കും കവിത തുളുമ്പുന്ന കണ്ണുകളിലേക്കും

💬 Comments

View all comments