Chapter Title : ചക്രവ്യൂഹം 5 [രാവണൻ]
...അവന്റെ മനസ്സിൽ എന്താണെന്ന് അറിയില്ല. ...
ഇനി എന്താ ചെയ്യാൻ പോണേ. ...നിയമപരമായി മുന്നോട്ട് പോകാൻ ആണോ തീരുമാനം..“
”ഒന്നും അറിയില്ല എനിക്ക്....അവൻ അനുഭവിച്ചത് ഓർക്കാൻ കൂടെ പറ്റുന്നില്ല എനിക്ക്. ...എങ്ങനെയാണോ എന്റെ കുട്ടി. ...“
അവൾ മുഖത്ത് കൈ ചേർത്തുവച്ച് വിതുമ്പി. ..ആൻസി നന്ദനയെ ചേർത്ത് പിടിച്ചു. ....
”പോട്ടെ. ...നീയേ ഉള്ളു അവന്. ..ആ നീകൂടെ ഇങ്ങനെ തളർന്നാലോ. ...“
”പാവമാടി അവൻ. ...ഒത്തിരി വേദന തോന്നിയിട്ടാവും ഇന്നലെ എന്റെ അടുത്തേക്ക് ഓടിവന്നത്....ഒരാശ്വാസത്തിന്..ആ കുഞ്ഞിനെ ഞാൻ കൈനീട്ടി അടിച്ചു.....“
”തെറ്റായിപ്പോയി നന്ദു. ..അത് തിരുത്താൻ കഴിയുന്നതാണേൽ നീതന്നെ തിരുത്തണം....“
ആൻസി അവളെ ആശ്വസിപ്പിച്ചു. ...
”ആ നമ്പറിൽ നിന്ന് പിന്നെ msg എന്തെങ്കിലും വന്നിരുന്നോ. ...“
”ഒന്നും വന്നില്ല....“
”മ്മ്ഹ്ഹ്. ...“
ആൻസി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. ...എന്നാലും ഇവർക്കൊക്കെ എങ്ങനെ ഇത്രയും ക്രൂരത കാണിക്കാൻ കഴിയുന്നു. ...അതും ഒരു കൊച്ചു പയ്യനോട്. ..ഛെ. ...
.
.
.
.
“അഭികുട്ടനെ ഇന്നലെ കണ്ടില്ലല്ലോ ഇന്ന് “
ഇന്റർവെൽ ടൈമിൽ ക്ലാസ്സിന്റെ മുന്നിലെ വരാന്തയിൽ നിന്നിരുന്ന അഭിമന്യുവിന്റെ അരികിലേക്ക് രേണുക ടീച്ചർ ചുണ്ടുകളിൽ അണിഞ്ഞ മായം കലർന്ന പുഞ്ചിരിയുമായി കടന്നുവന്നു. ...അഭിയും അവരെ നോക്കിയൊരു വിളറിയ പുഞ്ചിരി സമ്മാനിച്ചു....
”വയ്യായിരുന്നു “...അവൻ താല്പര്യം ഇല്ലാത്തതുപോലെ പറഞ്ഞു
”ഓഹ് ആണോ. ..അപ്പൊ അഭികുട്ടാ. ..നാളെ കാലത്തെ, ഒരു ഒൻപത് മണിക്ക്. ..പള്ളിമുക്ക് ജംഗ്ഷനിൽ വരണം. ..പിക്ക് ചെയ്യാൻ ഞാൻ വരും. ..“
”നാളെ ക്ലാസ്സ് ഇല്ലല്ലോ. ...സാറ്റർഡേ അല്ലെ. .“
”നിന്നോട് പറഞ്ഞത്
💬 Comments
View all comments