0%

Chapter Title : ചക്രവ്യൂഹം 6 [രാവണൻ]

Author : Kambikathakal Read All Parts 272

ചക്രവ്യൂഹം 6

Chakravyuham Part 6 | Author : Ravanan

[ Previous Part ] [ www.kkstories.com]


കഴിഞ്ഞരാത്രിയിൽ അനുഭവപ്പെട്ട അതേ. …എങ്കിലും നിമിഷങ്ങൾക്കകംതന്നെ മറ്റാരുടെയും ശ്രദ്ധയിൽപെടാതെ ആ ഒരു ഭാവം മറഞ്ഞു. …വൈദേഹിയെ നോക്കുമ്പോൾ, അവൾ ആകുലതയോടെ അവനെ നോക്കി, എന്തുപറ്റിയെന്ന് കൈയുയർത്തി ശബ്ദം പുറത്തുവരാതെ അധരങ്ങൾമാത്രം ചലിപ്പിച്ചുകൊണ്ട് ചോദിച്ചു….

ഒന്നുമില്ല...അവൻ കണ്ണുകൾകൊണ്ട് സംസാരിച്ചു.....ഇവളെന്തിനാ തന്റെ കാര്യത്തിൽ ഇത്രയും ഉത്കണ്ഠ പ്രകടിപ്പിക്കുന്നത് ....ജീവിതത്തിലേക്ക് കാലം കാത്തുവച്ച അഥിതിയെപ്പോലെ കടന്നു വന്നൊരു പെൺകുട്ടി.....

“എടാ നീ നേരെ വീട്ടിലേക്ക് അല്ലെ. ..?”...

ക്ലാസ്സ്‌ കഴിഞ്ഞിറങ്ങി റോഡിലേക്ക് നടക്കുംനേരം അശ്വിൻ അഭിയോടായി ചോദിച്ചു. ...

“nope. ....എനിക്ക് ഡാൻസ് ക്ലാസ്സ്‌ ഉണ്ട്. ..കഴിഞ്ഞിട്ട് വീട്ടിലേക്ക്. ...”

“ഡാൻസാ.....”

അശ്വിനും അഖിലും അവന്റെ മുഖത്തേക്ക് മിഴിച്ചുനോക്കി ഒരുമിച്ച് ചോദിച്ചു. ...

“അതേല്ലോ. ...ക്ലാസ്സിക്കൽ ഡാൻസ്. ....പഠിക്കാൻ അല്ല പഠിപ്പിക്കാൻ പോകുന്നതാ....”

“അമ്പടാ. ....നീ വലിയവൻ ആയിരുന്നോ. ...”

അശ്വിൻ പറയുന്നത് കേട്ട് അഭി ചിരിച്ചു....

“ഞാൻ വെറും ശരീരം ആടാ....നൃത്തമാണെന്റെ ആത്മാവ്. ..”

“ഉഫ് സാഹിത്യം സാഹിത്യം. ..”

മൂവരും നടന്ന് ബസ്റ്റോപ്പിൽ എത്തി. ...അച്ചുവിന്റെ വീട് അടുത്താണ്. ....അശ്വിന്റെ കുറച്ച് ദൂരെയും....പള്ളിമുക്ക് ബോർഡ് വച്ച ബസ് വന്നതും അഭി ഓടിക്കയറി. ...റിസർവേഷൻ ഇല്ലാത്തൊരു സീറ്റ് തപ്പിപ്പിടിച്ച് അതിലിരുന്നു. ...അധികം വൈകാതെ ഒരു പെൺകുട്ടികൂടി ആ സീറ്റിൽ അവന്റെ അരികിൽ വന്നിരുന്നു...വൈദേഹി. ....തന്റെ അരികിൽ വന്നിരുന്ന പെൺകുട്ടിയെ കണ്ട് അഭിയുടെ ഉള്ളം തണുത്തു

“അഭി. ...”

അവൾ നന്നേ കിതപ്പോടെ അവനെ നോക്കി. ...ഓടിയെന്ന് തോനുന്നു.

💬 Comments

View all comments