0%

Chapter Title : ചക്രവ്യൂഹം [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 944

വേറേം കൊറേ ഉദ്ദേശം ഉണ്ടായിരുന്നു... സതീഷ് തളർന്ന നിലത്തിരുന്നു.. ******************************************************** ചിന്തകളുടെ ഭാരം അവന്റെ മനസിനെ തളർത്തിയിരുന്നു.. "എണീക്കടാ..." ഉച്ചത്തിലുള്ള ആക്രോശം കേട്ടപ്പോ അവന്റെ കണ്ണുകൾ തുറന്നു.... സെൻട്രൽ ജയിലിന്റെ മുൻപിൽ എത്തിയിരിക്കുന്നു... തടിയനായ ഒരു പോലീസ് കാരൻ അവനെ നോക്കി പേടിപ്പിച്ചു... പോലീസ് ഇടിവണ്ടിയുടെ ഉള്ളിൽ നിന്നിറങ്ങുമ്പോ അവന്റെ മുന്നിൽ പരിചതമായ ഒരു മുഖം തെളിഞ്ഞു... "വിശ്വൻ..." സതീഷ് പൊലിസുകാരുടെ കൂടെ നടന്നു നീങ്ങി... "സാറേ..." വിശ്വൻ പോലീസ്‌കാരനെ വിളിച്ചു... അയാൾ അൽപ്പം ഭയഭക്തിയോടെ നോക്കി... "ഒരു മിനിറ്റ്...” "വേഗം... സാറ് കണ്ടാൽ കുഴപ്പാ...” "ഉം..." ഒന്നിരുത്തി മൂളി കൊണ്ട് വിശ്വൻ സതീഷിന്റെ അടുത്തേക്ക് നീങ്ങി... "ഞാൻ ഇവിടില്ലായിരുന്നു...കേസ് നടക്കുന്നത് ഞാൻ അറിഞ്ഞെങ്കിലും ഇപ്പോഴാ വരാൻ പറ്റിയത്... ഞാൻ അബുദാബിയിൽ വെച്ചാണ് നിന്റെ വിവരം അറിയുന്നത്..." സതീഷ് ഒന്ന് ചിരിച്ചു... "എടാ... വിശ്വാ... ഞാൻ അല്ലെടാ... സത്യമായും ഞാൻ അല്ല..." "പിന്നെ എങ്ങനെ...” "എനിക്കറിയില്ല... അവർ അവിടെ മരിച്ചു കിടക്കയാണ് എന്ന് എനിക്കറിയില്ല...പക്ഷെ എല്ലാ തെളിവുകളും എനിക്കെതിരെ... അറിയില്ല എങ്ങനെ എന്ന്..." "നീ വിഷമിക്കണ്ട... ഞാൻ ഒന്ന് അന്വേഷിക്കട്ടെ... അല്ല ആരാ ഇവന്മാര്..." മുന്നിലുണ്ടായിരുന്ന കൂട്ടുപ്രതികളെ നോക്കി വിശ്വൻ ചോദിച്ചു... "ഇവരെ ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്... പക്ഷെ എന്റെ കൂടെ എങ്ങനെ പ്രതികളായി എന്ന് എനിക്കറിയില്ല... ഓ... അവർ പ്രതികളല്ല.. മാപ്പ് സാക്ഷികൾ ആണ്.." പുച്ഛം കലർന്ന ചിരിയോടെ സതീഷ് പറഞ്ഞു... "സാറേ മതി... ഇനി നിന്നാൽ എന്റെ പണി തെറിക്കും...ഉം നടക്കെടാ..." സതീഷ് വിശ്വനെ ദയനീയമായി നോക്കി മുന്നോട്ട് നടന്നു...

വിശ്വൻ ഒന്നും ചെയ്യാൻ

💬 Comments

View all comments