0%

Chapter Title : ചക്രവ്യൂഹം [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 945

ആകാതെ തരിച്ചു നിന്നു...

ഇതെല്ലം കണ്ടു കൊണ്ട് ആ ജയിൽ പരിസരത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു... ആരുടേം കണ്ണിനു പിടികൊടുക്കാതെ... വിശ്വൻ തിരിഞ്ഞ് നടന്നു... അവന്റെ കാറിനടുത്ത് എത്തി... കാറിന്റെ പിന്നിലെ ഡോർ തുറന്ന് അകത്ത് കേറി... പിൻസീറ്റിൽ വേറെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു... "ഉം... എന്തെ... വല്ല ക്ലൂവും കിട്ടിയോ..." "ഇല്ല വക്കീലേ..." വിശ്വന്റെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന സുപ്രീം കോർട്ട് വക്കീൽ നാരായണൻ പോറ്റി ആയിരുന്നു അത്... "ഉം ഓക്കേ... എന്തായലും അവനെ ഇനി കാണുമ്പോ പച്ചക്ക് തന്നെ ചോദിക്ക്... കാരണം മിക്കവാറും പൊടി അടിച്ച് ബോധം ഇല്ലാതെ നടക്കുന്നവനല്ലേ... അതോണ്ട് പറയാൻ പറ്റില്ല... ഒരു മനുഷ്യമൃഗം തന്നെയാണ് അവൻ” കളിയാക്കുന്ന രീതിയിൽ പറഞ്ഞപ്പോ വിശ്വന് ദേഷ്യം വന്നു... "വക്കീലേ... കുറച്ച് മാസങ്ങൾക്ക് മുൻപ് വക്കീലും എന്റെ അച്ഛനും അടക്കം അകത്തു പോകേണ്ട ഒരു കേസ് തന്നെ വഴി തിരിച്ച് വിടാൻ ആ പൊടി അടിച്ചു നടക്കുന്ന താൻ പറഞ്ഞ ആ മനുഷ്യമൃഗം മാത്രേ ഉണ്ടായിരുന്നുള്ളു... അതും കൂടി ഒക്കെ ഓർത്തിട്ട് പറഞ്ഞാ മതി... ഡ്രൈവറെ വണ്ടി വിടടോ..."

വിശ്വന്റെ വൈറ്റ് പജീറോ മുന്നോട്ട് നീങ്ങിയപ്പോൾ... പിന്നിൽ ഉണ്ടായിരുന്ന ആർക്കും ശ്രദ്ധ കൊടുക്കാതെ നിന്നിരുന്ന ആ മധ്യവയസ്‌കൻ അൽപ്പം ഭയത്തോടെയും അതെ സമയം ഉത്കണ്ഠയോടെയും താൻ തന്റെ പഴയ മോഡൽ ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി...

"ഡോ... ഡോ..."

ഒരു വിളി കേട്ട് അയാൾ ഞെട്ടി...

ഒരു പോലീസുകാരൻ അയാളുടെ നേർക്ക് നടന്നു വന്നു...

"താൻ ഏതാ... തനിക്കെന്താ ഇവിടെ കാര്യം.." "ഏയ് ഒന്നുമില്ല സാറേ... ഞാൻ ദാ

💬 Comments

View all comments